നെല്ലിക്കട്ട-ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയവാസ്ഥക്കെതിരെ ജനകീയസമരസമിതി പ്രതിഷേധ റാലി നടത്തി

കാസര്‍കോട്: നെല്ലിക്കട്ട-ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി എതിര്‍ത്തോട് നിന്ന് എടനീര്‍ വരെ പ്രതിഷേധ റാലി നടത്തി. വര്‍ഷങ്ങളോളമായി പെട്ടിപ്പൊളിഞ്ഞ റോഡിലൂടെയാണ് ജനങ്ങള്‍ ദുരിത യാത്രനടത്തുന്നത്. റോഡിന്റെ ദുരവസ്ഥ കാരണം സ്വകാര്യ ബസ്സുകളും മറ്റും യാത്ര നിര്‍ത്തി വച്ചതോടുകൂടി വിദ്യാര്‍ത്ഥികളടക്കം സ്‌കൂളുകളിലെത്താന്‍ പറ്റാത്ത അവസ്ഥയിലാണ്. നാട്ടുകാര്‍ക്ക് ഏറെ ആശ്രയിക്കേണ്ടി വരുന്ന റേഷന്‍കട, ബാങ്ക്, പോസ്റ്റോഫീസ്, ആസ്പത്രി മുതലായ സ്ഥാപനങ്ങളിലേക്ക് എത്താന്‍ പറ്റാതെ ജനങ്ങള്‍ വലയുകയാണ്. ഇതു മൂലമുള്ള ജനങ്ങളുടെ രോഷമാണ് പ്രതിഷേധ റാലിയില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള […]

കാസര്‍കോട്: നെല്ലിക്കട്ട-ചെര്‍ക്കള-കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതി എതിര്‍ത്തോട് നിന്ന് എടനീര്‍ വരെ പ്രതിഷേധ റാലി നടത്തി.
വര്‍ഷങ്ങളോളമായി പെട്ടിപ്പൊളിഞ്ഞ റോഡിലൂടെയാണ് ജനങ്ങള്‍ ദുരിത യാത്രനടത്തുന്നത്. റോഡിന്റെ ദുരവസ്ഥ കാരണം സ്വകാര്യ ബസ്സുകളും മറ്റും യാത്ര നിര്‍ത്തി വച്ചതോടുകൂടി വിദ്യാര്‍ത്ഥികളടക്കം സ്‌കൂളുകളിലെത്താന്‍ പറ്റാത്ത അവസ്ഥയിലാണ്. നാട്ടുകാര്‍ക്ക് ഏറെ ആശ്രയിക്കേണ്ടി വരുന്ന റേഷന്‍കട, ബാങ്ക്, പോസ്റ്റോഫീസ്, ആസ്പത്രി മുതലായ സ്ഥാപനങ്ങളിലേക്ക് എത്താന്‍ പറ്റാതെ ജനങ്ങള്‍ വലയുകയാണ്. ഇതു മൂലമുള്ള ജനങ്ങളുടെ രോഷമാണ് പ്രതിഷേധ റാലിയില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള ജനാവലിയുടെ അമര്‍ഷമായി മാറിയത്. എതിര്‍ത്തോടില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ഇടനീരില്‍ സമാപിച്ചു.
സമര പരിപാടി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.വി ജെയിംസ് ചെര്‍ക്കള ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം കെ.എം അധ്യക്ഷത വഹിച്ചു. ശാന്തകുമാരി ടീച്ചര്‍, പഞ്ചായത്ത് മെമ്പര്‍ സലീം എടനീര്‍, അബൂബക്കര്‍ എതിര്‍ത്തോട്, ഒ.പി ഹനീഫ, ഹാരിസ് പി.എം.എസ്, എന്‍.എ അബ്ദുല്‍ ഖാദര്‍, നാസര്‍ കാട്ടുകൊച്ചി, കൃഷ്ണന്‍ നായര്‍ കാട്ടുകൊച്ചി, ജി.എസ് അബ്ദുല്ല ഹാജി, ദീപു യാദവ്, ഇബ്രാഹിം എതിര്‍ത്തോട്, ഹനീഫ അല്‍അമീന്‍, ബി.കെ ബഷീര്‍, ലത്തീഫ് പള്ളത്തടുക്ക, ഹാരിസ് എതിര്‍ത്തോട് സംസാരിച്ചു. ഗിരി അബൂബക്കര്‍ സ്വാഗതവും ഫൈസല്‍ നെല്ലിക്കട്ട നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it