ലഹരിക്കെതിരെ ജനമുന്നേറ്റം കാമ്പയിന്‍: കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ നടത്തി

ചെമ്മനാട്: ലഹരിക്കെതിരെ ജന മുന്നേറ്റം എന്ന കാമ്പയിന്റെ ഭാഗമായി കൊമ്പനടുക്കം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊമ്പനടുക്കം നൂറുല്‍ ഹുദാ മദ്രസ ഹാളില്‍ വെച്ച് എല്‍.പി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ക്രയോണും യു.പി. വിദ്യാര്‍ഥികള്‍ക്ക് കളറിംങ്ങും ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ക്വിസ് തുടങ്ങിയ മത്സരങ്ങള്‍ ജനശ്രദ്ധ പിടിച്ചു പറ്റി.കൊമ്പനടുക്കം അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് അബ്ദുല്‍ റാസിഖ് നജ്മി തലശ്ശേരി കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. അബ്ദുല്‍ ഖാദര്‍ ബി.എച്ച്., തദ്ബീര്‍ ബി.എച്ച്, അമീര്‍ അബ്ദുല്ല, ആബിദ് […]

ചെമ്മനാട്: ലഹരിക്കെതിരെ ജന മുന്നേറ്റം എന്ന കാമ്പയിന്റെ ഭാഗമായി കൊമ്പനടുക്കം മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊമ്പനടുക്കം നൂറുല്‍ ഹുദാ മദ്രസ ഹാളില്‍ വെച്ച് എല്‍.പി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ക്രയോണും യു.പി. വിദ്യാര്‍ഥികള്‍ക്ക് കളറിംങ്ങും ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ക്വിസ് തുടങ്ങിയ മത്സരങ്ങള്‍ ജനശ്രദ്ധ പിടിച്ചു പറ്റി.
കൊമ്പനടുക്കം അന്‍സാറുല്‍ ഇസ്ലാം ജുമാ മസ്ജിദ് ഖത്തീബ് ഹാഫിള് അബ്ദുല്‍ റാസിഖ് നജ്മി തലശ്ശേരി കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി. അബ്ദുല്‍ ഖാദര്‍ ബി.എച്ച്., തദ്ബീര്‍ ബി.എച്ച്, അമീര്‍ അബ്ദുല്ല, ആബിദ് അലി, മുഹമ്മദ് സബാഹ് ചെമ്മനാട്, കെ. ടി. മുഹമ്മദ് കോലത്തൊട്ടി, അഹമ്മദലി എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. നാസര്‍ കുരിക്കള്‍, ഷംസുദ്ദീന്‍ ചിറാക്കല്‍ എന്നിവര്‍ ക്വിസ് മത്സരം നിയന്ത്രിച്ചു.

Related Articles
Next Story
Share it