ജനങ്ങള്‍ എല്‍.ഡി.എഫിനോട് കാട്ടുന്ന പ്രതിബദ്ധത തിരഞ്ഞെടുപ്പിലും പ്രകടമാവും -ബിനോയ് വിശ്വം

കാസര്‍കോട്: എല്‍.ഡി.എഫ് സര്‍ക്കാരിനോടും എല്‍.ഡിഎഫ് രാഷ്ട്രീയത്തോടും കേരള ജനത കാട്ടുന്ന പ്രതിബദ്ധത പൂര്‍ണ്ണമായതോതില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രകടമാവുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ ജില്ലാ ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുന്നതിന് കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പല മാധ്യമങ്ങളും എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള പ്രവര്‍ത്തനത്തിന്റെ ഒന്നാം പടവിലാണ് പാര്‍ട്ടിയുള്ളത്. ഒന്നെങ്കില്‍ പാര്‍ട്ടിയോടുള്ള അമിതമായ സ്‌നേഹം കൊണ്ടോ അല്ലെങ്കില്‍ പാര്‍ട്ടിയെകുറിച്ചുള്ള ധാരണകുറവു കൊണ്ടോ ആയിരിക്കും മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥികളെ […]

കാസര്‍കോട്: എല്‍.ഡി.എഫ് സര്‍ക്കാരിനോടും എല്‍.ഡിഎഫ് രാഷ്ട്രീയത്തോടും കേരള ജനത കാട്ടുന്ന പ്രതിബദ്ധത പൂര്‍ണ്ണമായതോതില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രകടമാവുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ ജില്ലാ ജനറല്‍ ബോഡിയോഗം ഉദ്ഘാടനം ചെയ്യുന്നതിന് കാസര്‍കോട്ടെത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പല മാധ്യമങ്ങളും എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനുള്ള പ്രവര്‍ത്തനത്തിന്റെ ഒന്നാം പടവിലാണ് പാര്‍ട്ടിയുള്ളത്. ഒന്നെങ്കില്‍ പാര്‍ട്ടിയോടുള്ള അമിതമായ സ്‌നേഹം കൊണ്ടോ അല്ലെങ്കില്‍ പാര്‍ട്ടിയെകുറിച്ചുള്ള ധാരണകുറവു കൊണ്ടോ ആയിരിക്കും മാധ്യമങ്ങള്‍ സ്ഥാനാര്‍ത്ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ ഒരു പേരും പാര്‍ട്ടി തീരുമാനിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ ഒന്നാം പടവിലാണ് ഇപ്പോഴുള്ളത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നിശ്ചിതമായ സംഘടനാശൈലിയുണ്ട്. അപ്പം ചുടുന്നതുപോലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനുള്ള വിവിധ ഘട്ടങ്ങള്‍ നടന്നു വരികയാണ്. 26ന് ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. 27ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it