ബസിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ ജീവന് വേണ്ടി പിടഞ്ഞ യുവാവിനെ ആസ്പത്രിയിലെത്തിക്കാതെ ആളുകള്‍ രംഗം മൊബൈലില്‍ പകര്‍ത്തി; കാഴ്ചക്കാരായി പൊലീസും, ഒടുവില്‍ രക്തം വാര്‍ന്ന് മരണം

മംഗളൂരു: സ്വകാര്യബസിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ ജീവന് വേണ്ടി പിടഞ്ഞ യുവാവിനെ ആളുകള്‍ ആസ്പത്രിയിലെത്തിക്കാതെ രംഗം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചു. സഹായിക്കാന്‍ ആരുമില്ലാതെ യുവാവ് രക്തം വാര്‍ന്ന് ഏറെ നേരം റോഡില്‍ കിടന്നു. പിന്നീട് ജയപ്രകാശ് അല്‍വ എന്നയാള്‍ സംഭവസ്ഥലത്തെത്തി ഓട്ടോറിക്ഷയില്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെള്ളിയാഴ്ച വൈകിട്ട് കുലൂര്‍ പാലത്തിന് സമീപമാണ് സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവാവിനെ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. അപകടം കണ്ട് ആളുകള്‍ ഓടിക്കൂടിയെങ്കിലും റോഡില്‍ വീണുകിടക്കുകയായിരുന്ന യുവാവിനെ ആസ്പത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന […]

മംഗളൂരു: സ്വകാര്യബസിടിച്ചതിനെ തുടര്‍ന്ന് റോഡില്‍ ജീവന് വേണ്ടി പിടഞ്ഞ യുവാവിനെ ആളുകള്‍ ആസ്പത്രിയിലെത്തിക്കാതെ രംഗം മൊബൈല്‍ ക്യാമറയില്‍ ചിത്രീകരിച്ചു. സഹായിക്കാന്‍ ആരുമില്ലാതെ യുവാവ് രക്തം വാര്‍ന്ന് ഏറെ നേരം റോഡില്‍ കിടന്നു. പിന്നീട് ജയപ്രകാശ് അല്‍വ എന്നയാള്‍ സംഭവസ്ഥലത്തെത്തി ഓട്ടോറിക്ഷയില്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെള്ളിയാഴ്ച വൈകിട്ട് കുലൂര്‍ പാലത്തിന് സമീപമാണ് സംഭവം. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യുവാവിനെ സ്വകാര്യബസ് ഇടിക്കുകയായിരുന്നു. അപകടം കണ്ട് ആളുകള്‍ ഓടിക്കൂടിയെങ്കിലും റോഡില്‍ വീണുകിടക്കുകയായിരുന്ന യുവാവിനെ ആസ്പത്രിയിലെത്തിക്കാന്‍ ആരും തയ്യാറായില്ല.
സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസും അപകടത്തില്‍പെട്ടയാളെ സഹായിക്കാന്‍ മുന്നോട്ടുവരാതെ കാഴ്ചക്കാരായി. സമീപത്ത് നിരവധി പൊലീസ് വാഹനങ്ങളുണ്ടായിരുന്നുവെങ്കിലും അനങ്ങിയില്ല. ജയപ്രകാശ് ആല്‍വ അവിടെയെത്തുമ്പോഴേക്കും സമയം ഏറെ കടന്നുപോയിരുന്നു. എങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഇദ്ദേഹം ഓട്ടോറിക്ഷ വിളിച്ച് ആസ്പത്രിയിലെത്തിക്കാന്‍ മുന്‍കൈയെടുക്കുകയായിരുന്നു. രക്തം ധാരാളം നഷ്ടമായതിനാല്‍ യുവാവ് മരണത്തിന് കീഴടങ്ങുകയാണുണ്ടായത്. സ്വകാര്യബസിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടം നടന്നയുടന്‍ ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടിരുന്നു.

Related Articles
Next Story
Share it