കര്‍ണാടകയിലെ ജനങ്ങള്‍ക്ക് ബി.ജെ.പിയെ മടുത്തു; അടുത്ത തദ്ദേശതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് തരംഗമുണ്ടാകും-യു.ടി ഖാദര്‍

മംഗളൂരു: കര്‍ണാടകയില്‍ വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും ബി.ജെ.പി സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്നും യു.ടി ഖാദര്‍ എം.എല്‍.എ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബി.ജെ.പിയെ ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞു. ഇനി കോണ്‍ഗ്രസ് തരംഗം തന്നെയുണ്ടാകും. വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടില്ല, വീടുകള്‍ അനുവദിച്ചിട്ടില്ല. സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നതില്‍ ആശയക്കുഴപ്പമുണ്ട്. കര്‍ഷക വിരുദ്ധ നയം നടപ്പാക്കുന്നു. മറ്റ് പല കാരണങ്ങളും ജനങ്ങളെ സാരമായി ബാധിച്ചു. ആളുകള്‍ അവര്‍ക്ക് […]

മംഗളൂരു: കര്‍ണാടകയില്‍ വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നും ബി.ജെ.പി സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്നും യു.ടി ഖാദര്‍ എം.എല്‍.എ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബി.ജെ.പിയെ ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞു. ഇനി കോണ്‍ഗ്രസ് തരംഗം തന്നെയുണ്ടാകും. വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും. ബി.ജെ.പി അധികാരത്തില്‍ വന്നതിനുശേഷം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടില്ല, വീടുകള്‍ അനുവദിച്ചിട്ടില്ല. സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നതില്‍ ആശയക്കുഴപ്പമുണ്ട്. കര്‍ഷക വിരുദ്ധ നയം നടപ്പാക്കുന്നു. മറ്റ് പല കാരണങ്ങളും ജനങ്ങളെ സാരമായി ബാധിച്ചു. ആളുകള്‍ അവര്‍ക്ക് വോട്ട് ചെയ്യാന്‍ മാത്രം എന്ത് കാര്യമാണ് ബി.ജെ.പി ചെയ്തതെന്ന് ഖാദര്‍ ചോദിച്ചു.
സര്‍ക്കാര്‍ പദ്ധതികള്‍ ആളുകളില്‍ എത്തിയിട്ടില്ല. അതേസമയം അവര്‍ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുകയാണ്. ഇന്ധനങ്ങളുടെയും അവശ്യസാധനങ്ങളുടെയും വില കുതിച്ചുകയറി. അതിനാല്‍ ജനങ്ങള്‍ ബി.ജെ.പി സര്‍ക്കാരിനെതിരെ വോട്ടുചെയ്യുമെന്ന് കോണ്‍ഗ്രസിന് ഉറപ്പുണ്ടെന്ന് ഖാദര്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ഭരണം ദുരുപയോഗം ചെയ്യുകയും സംവരണ മണ്ഡലങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തുവെന്ന് ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ട് ഹരീഷ് കുമാര്‍ പറഞ്ഞു. അവര്‍ വാര്‍ഡുകളെ അശാസ്ത്രീയമായി വിഭജിച്ചുവെന്നും ഹരീഷ് കുറ്റപ്പെടുത്തി.

Related Articles
Next Story
Share it