അനന്തപുരം ക്ഷേത്രക്കുളത്തിലെ പുതിയ മുതലയെ കാണാന്‍ ജനപ്രവാഹം

കുമ്പള: അനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രകുളത്തിലെ പുതിയ മുതലയെ കാണാന്‍ വിശ്വാസികളുടെ പ്രവാഹം. കര്‍ണാടകയിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ അഞ്ചായിരത്തോളം വിശ്വാസികളാണ് പുതിയ മുതലയെ കാണാന്‍ ക്ഷേത്രത്തിലെത്തിയത്. ഇന്നലെ മൂന്നു തവണ മുതല കുളത്തില്‍ പ്രത്യക്ഷപ്പെട്ടു. മുതലക്ക് രണ്ടര മീറ്റര്‍ നീളമുണ്ട്. ശരിയായ രീതിയില്‍ കാണാത്തതിനാല്‍ വയസ് നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. അനന്തപുരം ക്ഷേത്രത്തിലെ കുളത്തില്‍ മുമ്പുണ്ടായിരുന്ന ബബിയ എന്ന് പേരുള്ള മുതല ഒരുവര്‍ഷം മുമ്പാണ് മരിച്ചത്. ബബിയയുടെ പിന്‍ഗാമിയായി വന്ന പുതിയ മുതലക്ക് പേര് […]

കുമ്പള: അനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രകുളത്തിലെ പുതിയ മുതലയെ കാണാന്‍ വിശ്വാസികളുടെ പ്രവാഹം. കര്‍ണാടകയിലെയും കേരളത്തിലെയും വിവിധ ഭാഗങ്ങളില്‍ നിന്നായി ഇന്നലെ അഞ്ചായിരത്തോളം വിശ്വാസികളാണ് പുതിയ മുതലയെ കാണാന്‍ ക്ഷേത്രത്തിലെത്തിയത്. ഇന്നലെ മൂന്നു തവണ മുതല കുളത്തില്‍ പ്രത്യക്ഷപ്പെട്ടു. മുതലക്ക് രണ്ടര മീറ്റര്‍ നീളമുണ്ട്. ശരിയായ രീതിയില്‍ കാണാത്തതിനാല്‍ വയസ് നിശ്ചയിക്കാന്‍ കഴിഞ്ഞിട്ടില്ല. അനന്തപുരം ക്ഷേത്രത്തിലെ കുളത്തില്‍ മുമ്പുണ്ടായിരുന്ന ബബിയ എന്ന് പേരുള്ള മുതല ഒരുവര്‍ഷം മുമ്പാണ് മരിച്ചത്. ബബിയയുടെ പിന്‍ഗാമിയായി വന്ന പുതിയ മുതലക്ക് പേര് കണ്ടെത്തല്‍ അടക്കമുള്ള ചടങ്ങുകള്‍ നടത്താനുണ്ട്. ശനിയാഴ്ച്ച വൈകിട്ട് മൂന്നു മണിക്ക് മുതല വീണ്ടും ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടതോടെ ഇവിടേക്ക് വിശ്വാസികളുടെ പ്രവാഹം ആരംഭിച്ചിരുന്നു.

Related Articles
Next Story
Share it