പെന്‍ഷന്‍, ആനുകൂല്യ കുടിശ്ശിക കൊടുത്ത് തീര്‍ക്കണം-എസ്.ടി.യു.

കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ വിവിധ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നിവയില്‍ നില നില്‍ക്കുന്ന ഭീമമായ കുടിശ്ശിക എത്രയും വേഗം കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നടത്തുന്ന സമര സംഗമങ്ങളുടെ ഭാഗമായി കാസര്‍കോട് മേഖല സംഗമം താക്കീതായി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗം എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. […]

കാസര്‍കോട്: നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ വിവിധ ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ എന്നിവയില്‍ നില നില്‍ക്കുന്ന ഭീമമായ കുടിശ്ശിക എത്രയും വേഗം കൊടുത്തു തീര്‍ക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റി ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നടത്തുന്ന സമര സംഗമങ്ങളുടെ ഭാഗമായി കാസര്‍കോട് മേഖല സംഗമം താക്കീതായി. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗം എസ്.ടി.യു ദേശീയ വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് സി.എ. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എസ്.ടി.യു. സംസ്ഥാന സെക്രട്ടറി ഷരീഫ് കൊടവഞ്ചി സമര പ്രഖ്യാപനം നടത്തി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, എസ്.ടി.യു. ജില്ലാ പ്രസിഡണ്ട് എ. അഹമദ് ഹാജി, ജന.സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, മുനിസിപ്പല്‍ മുസ്ലിം ലീഗ് ജന.സെക്രട്ടറി ഹമീദ് ബെദിര, പി.ഐ.എ. ലത്തീഫ്, എല്‍.കെ. ഇബ്രാഹിം, ഹനീഫ പാറ ചെങ്കള, ശിഹാബ് റഹ്‌മാനിയ നഗര്‍, എ.എച്ച് മുഹമ്മദ്, എം.കെ. ഇബ്രാഹിം പൊവ്വല്‍, അബ്ദുല്‍റഹ്‌മാന്‍ കടമ്പള, ഷാഫി പള്ളത്തടുക്ക, സൈനുദ്ദീന്‍ തുരുത്തി, എ.എച്ച്. അബ്ദുല്ല, മുഹമ്മദ് മൊഗ്രാല്‍ പ്രസംഗിച്ചു. 24ന് 4 മണിക്ക് മഞ്ചേശ്വരം ഉപ്പളയില്‍ അടുത്ത സമര സംഗമം നടക്കും.
സംഗമത്തിന്റെ ഭാഗമായി പെന്‍ഷന്‍കാരുടെ പ്രതിവര്‍ഷ ലൈഫ് സര്‍ട്ടിഫിക്കറ്റ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും.

Related Articles
Next Story
Share it