തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി; പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം കൂട്ടില്ല

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 വയസാക്കി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും യുവജന സംഘടനകള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ പിന്മാറ്റം. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉത്തരവ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവ് ഭാഗികമായി പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം വെച്ചത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷത്തെ […]

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം 60 വയസാക്കി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. പ്രതിപക്ഷത്തേയും ഭരണപക്ഷത്തേയും യുവജന സംഘടനകള്‍ ശക്തമായ എതിര്‍പ്പ് അറിയിച്ച സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ പിന്മാറ്റം. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മരവിപ്പിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉത്തരവ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവ് ഭാഗികമായി പിന്‍വലിക്കാനുള്ള നിര്‍ദ്ദേശം വെച്ചത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷത്തെ യുവജന സംഘടകള്‍ക്ക് പുറമെ ഭരണപക്ഷത്ത് തന്നെയുള്ള എ.ഐ.വൈ.എഫും ഡി. വൈ.എഫ്.ഐയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ പോലും ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. സര്‍ക്കാറിന്റെ നയത്തിന് എതിരാണ് പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്ന വിമര്‍ശനവും ഭരണമുന്നണിയില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു. ഇതോടെയാണ് തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത് തങ്ങളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് യൂത്ത് കോണ്‍ഗ്രസും മുസ്ലിം യൂത്ത് ലീഗും അവകാശപ്പെട്ടു.

Related Articles
Next Story
Share it