പെലെ ഫുട്‌ബോളിലെ ഇന്ദ്രജാലക്കാരന്‍
1958 മുതല്‍ 70വരെ ലോക മുന്‍പന്തി ഫുട്ബോള്‍ രാഷ്ട്രങ്ങളുടെ പേടിസ്വപ്‌നമായിക്കരുതിയിരുന്ന ഒരു ഫുട്ബോള്‍ മാന്ത്രികനുണ്ടായിരുന്നു-പേര് എഡ്‌സന്‍ അറാന്റസ് ഡോ. നാസി മെന്‍ഡോ. ശ്രീ പത്മനാഭ ദാസ വഞ്ചിപാല വീര മാര്‍ത്താണ്ഡ കുലശേഖര വര്‍മ്മ മഹാരാജാവ് എന്ന് പറയുന്നത് പോലെയുള്ള നീണ്ട പേര്. ഈ നീണ്ട പേര് പറഞ്ഞാല്‍ ആര്‍ക്കുമറിയില്ല ആള്‍ ആരാണെന്ന്. അത് കൊണ്ട് നമുക്കദ്ദേഹത്തെ പെലെ എന്ന് വിളിക്കാം. ഈ ദുനിയാവില്‍ ഫുട്‌ബോള്‍ കളിയെക്കുറിച്ച് അറിയുന്ന ഏതൊരാള്‍ക്കും വളരെ സുപരിചിതനായ പേരാണ് പെലെ.ലോകത്താകമാനമുള്ള കോടിക്കണക്കിന് ഫുട്ബോള്‍ […]
1958 മുതല്‍ 70വരെ ലോക മുന്‍പന്തി ഫുട്ബോള്‍ രാഷ്ട്രങ്ങളുടെ പേടിസ്വപ്‌നമായിക്കരുതിയിരുന്ന ഒരു ഫുട്ബോള്‍ മാന്ത്രികനുണ്ടായിരുന്നു-പേര് എഡ്‌സന്‍ അറാന്റസ് ഡോ. നാസി മെന്‍ഡോ. ശ്രീ പത്മനാഭ ദാസ വഞ്ചിപാല വീര മാര്‍ത്താണ്ഡ കുലശേഖര വര്‍മ്മ മഹാരാജാവ് എന്ന് പറയുന്നത് പോലെയുള്ള നീണ്ട പേര്. ഈ നീണ്ട പേര് പറഞ്ഞാല്‍ ആര്‍ക്കുമറിയില്ല ആള്‍ ആരാണെന്ന്. അത് കൊണ്ട് നമുക്കദ്ദേഹത്തെ പെലെ എന്ന് വിളിക്കാം. ഈ ദുനിയാവില്‍ ഫുട്‌ബോള്‍ കളിയെക്കുറിച്ച് അറിയുന്ന ഏതൊരാള്‍ക്കും വളരെ സുപരിചിതനായ പേരാണ് പെലെ.ലോകത്താകമാനമുള്ള കോടിക്കണക്കിന് ഫുട്ബോള്‍ […]
1958 മുതല്‍ 70വരെ ലോക മുന്‍പന്തി ഫുട്ബോള്‍ രാഷ്ട്രങ്ങളുടെ പേടിസ്വപ്‌നമായിക്കരുതിയിരുന്ന ഒരു ഫുട്ബോള്‍ മാന്ത്രികനുണ്ടായിരുന്നു-പേര് എഡ്‌സന്‍ അറാന്റസ് ഡോ. നാസി മെന്‍ഡോ. ശ്രീ പത്മനാഭ ദാസ വഞ്ചിപാല വീര മാര്‍ത്താണ്ഡ കുലശേഖര വര്‍മ്മ മഹാരാജാവ് എന്ന് പറയുന്നത് പോലെയുള്ള നീണ്ട പേര്. ഈ നീണ്ട പേര് പറഞ്ഞാല്‍ ആര്‍ക്കുമറിയില്ല ആള്‍ ആരാണെന്ന്. അത് കൊണ്ട് നമുക്കദ്ദേഹത്തെ പെലെ എന്ന് വിളിക്കാം. ഈ ദുനിയാവില്‍ ഫുട്‌ബോള്‍ കളിയെക്കുറിച്ച് അറിയുന്ന ഏതൊരാള്‍ക്കും വളരെ സുപരിചിതനായ പേരാണ് പെലെ.
ലോകത്താകമാനമുള്ള കോടിക്കണക്കിന് ഫുട്ബോള്‍ പ്രേമികളില്‍ പുളകത്തിന്റെ മാസ്മരിക പ്രവാഹം സൃഷ്ടിക്കാന്‍ പോന്ന നാമം. ഏവരും ഏറ്റവും ഇഷ്ടപ്പെടുന്ന കാല്‍പന്ത് താരം. പന്ത്കളിയുടെ ലോകത്ത് എതിരില്ലാത്ത രാജാവായി ഭരിച്ച മനുഷ്യന്‍. പന്ത് കൊണ്ട് ഇന്ദ്രജാലം കാണിച്ച അത്ഭുത മനുഷ്യന്‍.
75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ബ്രസീലിലെ സാവോ പൌലോ സ്റ്റേറ്റിലെ ട്രെഡ് ഗോറാക്കോ നഗരത്തിലെ തെരുവോരങ്ങളില്‍ നിലക്കടല വിറ്റ് നടന്ന പാവപ്പെട്ട നീഗ്രോ കൊച്ചു കുട്ടിയെ അന്നാരും കാര്യമാക്കിയില്ല. എങ്കിലും അന്ന് തന്നെ കുട്ടിയുടെ ഉള്ളില്‍ ഫുട്‌ബോളിനോടുള്ള ആവേശം ഒരു കനല്‍പോലെ ജ്വലിച്ച് നിന്നിരുന്നു. അക്കാലത്ത് ബ്രസീലില്‍ നടന്ന എല്ലാ കളികളും ആബാലന്‍ കാണും. കാലില്‍ പന്ത് എതിരാളികളെ വെട്ടിച്ച് കളിക്കാര്‍ മുന്നോട്ട് നീങ്ങുന്നത് വിസ്മയത്തോടെ നോക്കി നില്‍ക്കും. അപ്പോള്‍ ആ കൊച്ചു മനസ്സില്‍ ഒരേയൊരു ചിന്തയായിരുന്നു, എന്ത്‌കൊണ്ട് എനിക്കും അത് പോലെ പന്ത് തട്ടുകയും അവരെപ്പോലെ വലിയ കളിക്കാരനും ആയിക്കൂടാ? ആ ആഗ്രഹം പില്‍ക്കാലത്ത് സത്യമായി പുലരുകയും ചെയ്തു. പെലെയുടെ അച്ഛന്‍ അന്ന് ചെറിയ മട്ടത്തിലുള്ള ഒരു ഫുട് ബോള്‍ കളിക്കാരനായിരുന്നു. പിന്നീട് സിവില്‍ സര്‍വീസ് ടിപ്പാര്‍ട്‌മെന്റില്‍ ചെറിയൊരു ക്ലര്‍ക്കായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഏഴു പേരടങ്ങിയ ഒരു കുടുംബത്തെ പോറ്റാന്‍ ആ അച്ഛന്‍ നല്ലോണം വിയര്‍പ്പൊഴുക്കിയിരുന്നു. തന്റെ ക്ലര്‍ക്ക് ജോലി കഴിഞ്ഞ് കിട്ടുന്ന ഒഴിവ് സമയങ്ങളില്‍ ഹോട്ടലില്‍ അദ്ദേഹം വെയിറ്ററായി ജോലി നോക്കിയിരുന്നു. മകന്‍ പെലെ ആ കുടുംബത്തിന്റെ സംരക്ഷണ ച്ചുമതല ഏറ്റെടുക്കും വരെ ആ അച്ഛന്‍ വളരെയേറെ കഷ്ടപ്പെട്ടു. പെലെയുടെ പിതാവ് ഫുട് ബോള്‍ കളിക്കാരനായത് കൊണ്ടാണ്, പേലേയ്ക്ക് ഫുട്ബോളിന്റെ ബാല പാഠങ്ങള്‍ അച്ഛനില്‍ നിന്ന് ലഭിച്ചത്.
1958ല്‍ സ്വീഡനില്‍ നടന്ന ആറാം ലോകകപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍ സ്വീഡനെ 5-2ന് പരാജയപ്പെടുത്തി ബ്രസീല്‍ ജൂള്‍സ് റിമെറ്റ് കപ്പ് നേടിയപ്പോള്‍ അത് പെലേക്ക് കിട്ടിയ വ്യക്തിപരമായ വിജയം കൂടിയായിരുന്നു. 1960ന് ശേഷം ആ നീഗ്രോ ബാലന്‍ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഫുട്‌ബോള്‍ കളിക്കാരനായി മാറി. അക്കാലത്ത് പെലയെ പ്രകീര്‍ത്തിച്ച് പോപ്പ് ഗായകന്മാര്‍ ധാരാളം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. പെലെ നാട് വിട്ട് പോകാതിരിക്കാന്‍ ബ്രസീലിലെ അന്നത്തെ പ്രസിഡന്റ് ജാനോസ് ക്വദ്രോസ് അയാളുടെ പേരില്‍ ഒരു ദേശിയനിധി ഏര്‍പ്പെടുത്തിയിരുന്നു. ലോകത്തിലെ അന്നത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്‌ബോള്‍ കളിക്കാരനായിരുന്നു പെലെ. അദ്ദേഹത്തെ തങ്ങളുടെ ടീമില്‍ കളിപ്പിക്കുന്നതിന് വേണ്ടി ഫ്രാന്‍സും ഇറ്റലിയും സ്പെയ്നും നാല് ലക്ഷം പവന്‍ (അന്നത്തെ ഏകദേശം അമ്പത് ലക്ഷം രൂപ) വരെ വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ ക്ലബ്ബ് പെലയെ വിട്ട് കൊടുക്കാന്‍ തയ്യാറല്ലായിരുന്നു. 1960ല്‍ സാന്റോസ് ക്ലബ്ബിന് വേണ്ടി പെലെ ഒപ്പിട്ടപ്പോള്‍ തന്റെ വലിയക്ക ശമ്പളത്തിന് പുറമെ ഒപ്പ് മര്യാദയായി ഒന്നര ലക്ഷം രൂപയും രണ്ടര ലക്ഷത്തിന്റെ കാറുമാണ് അദ്ദേഹത്തിന് ലഭിച്ചത്.
-കെ.കെ അബ്ദു കാവുഗോളി