ഇസ്രായേല്‍ നിര്‍മിത ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കേന്ദ്ര മന്ത്രിമാരുടെയും ആര്‍.എസ്എസ് നേതാക്കളുടെയും സുപ്രീം കോടതി ജഡ്ജിമാരുടെയും ഫോണുകള്‍ ചോര്‍ത്തിയതായി രാജ്യസഭാ എം.പി സുബ്രഹ്‌മണ്യന്‍ സ്വാമി; പ്രതിപക്ഷ നേതാക്കളുടെ ഫോണുകളും ചോര്‍ത്തിയതായി സൂചന
ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രിമാരുടെയും ആര്‍.എസ്എസ് നേതാക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നതായി രാജ്യസഭാ എം.പിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും ആര്‍.എസ്എസ് നേതാക്കളുടെയും ഫോണുകള്‍ ചോര്‍ത്തിയതായി അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എം.പി സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റ ചെയ്തു. "കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം ചില സുപ്രീം കോടതി ജഡ്ജിമാരുടെയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്തിയതായി അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസെസ് ഉപയോഗിച്ചാണ് ഫോണ്‍ ചോര്‍ത്തിയെന്നാണ് സൂചന'. അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍ പോസ്റ്റ്, […]

ന്യൂഡെല്‍ഹി: കേന്ദ്രമന്ത്രിമാരുടെയും ആര്‍.എസ്എസ് നേതാക്കളുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നതായി രാജ്യസഭാ എം.പിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുബ്രഹ്‌മണ്യന്‍ സ്വാമി. ഇസ്രായേല്‍ നിര്‍മ്മിത ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും ആര്‍.എസ്എസ് നേതാക്കളുടെയും ഫോണുകള്‍ ചോര്‍ത്തിയതായി അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എം.പി സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റ ചെയ്തു.
"കേന്ദ്ര മന്ത്രിമാര്‍ക്കൊപ്പം ചില സുപ്രീം കോടതി ജഡ്ജിമാരുടെയും മാധ്യമപ്രവര്‍ത്തകരുടേയും ഫോണുകള്‍ ചോര്‍ത്തിയതായി അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസെസ് ഉപയോഗിച്ചാണ് ഫോണ്‍ ചോര്‍ത്തിയെന്നാണ് സൂചന'. അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍ എന്നീ മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത് വിടുമെന്നാണ് അഭ്യൂഹമെന്നും സ്ഥിരീകരണമുണ്ടായാല്‍ കൂടുതല്‍ വിവരങ്ങള്‍ താന്‍ പുറത്ത് വിടുമെന്നും സുബ്രഹ്‌മണ്യന്‍ സ്വാമി ട്വീറ്റില്‍ പറയുന്നു.
അതേസമയം, പ്രതിപക്ഷ നിരയിലെ നിരവധി പേരുടെയും ഫോണുകള്‍ ഇത്തരത്തില്‍ ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എം.പി ഡെറെക് ഒബ്രിയാന്‍, കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം എന്നിവരാണ് ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടുള്ളത്. സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ ട്വീറ്റിന് മറുപടിയായാണ് ഇവരുടെ പ്രതികരണം.
ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് വികസിപ്പിച്ച സോഫ്റ്റ്വെയര്‍ പ്രോഗ്രാമാണ് പെഗാസസ്. ഇതേ ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നേരത്തെ ഇന്ത്യക്കാരായ വാട്സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പത്രപ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരും ഉള്‍പ്പെടെ 121 പേരുടെ ഫോണുകളില്‍ നിന്ന് പെഗാസസ് വിവരങ്ങള്‍ ചോര്‍ത്തി എന്നായിരുന്നു അന്നത്തെ ആരോപണം. വാട്സ്ആപ്പ് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലായിരുന്നു ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നത്.