പെഗാസസ്: കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്
ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയത് അന്വേഷിക്കുന്നതിന് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവ്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കും. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ അധ്യക്ഷതയിലാണ് സമിതി. റോ മുന്‍ മേധാവി അലോക് ജോഷി, ഡോ. നവീന്‍ കുമാര്‍ ചൗധരി (ഡീന്‍, നാഷനല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി), ഡോ. പി. പ്രഭാകരന്‍( കൊല്ലം അമൃത വിശ്വവിദ്യാലയം സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രഫസര്‍), ഡോ. […]

ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയത് അന്വേഷിക്കുന്നതിന് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവ്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കും. വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ അധ്യക്ഷതയിലാണ് സമിതി. റോ മുന്‍ മേധാവി അലോക് ജോഷി, ഡോ. നവീന്‍ കുമാര്‍ ചൗധരി (ഡീന്‍, നാഷനല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്‌സിറ്റി), ഡോ. പി. പ്രഭാകരന്‍( കൊല്ലം അമൃത വിശ്വവിദ്യാലയം സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രഫസര്‍), ഡോ. അശ്വിന്‍ അനില്‍ ഗുമസ്‌തെ( മുംബൈ ഐ.ഐ.ടി പ്രഫസര്‍) എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. എട്ട് ആഴ്ചക്ക് ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി. ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്താനാണ് ശ്രമമെന്ന് കോടതി അറിയിച്ചു. രാഷ്ട്രീയ വിവാദങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. സ്വകാര്യത കാത്തു സൂക്ഷിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. നടപടിയെടുക്കാന്‍ സര്‍ക്കാരിന് ആവശ്യമായ സമയം നല്‍കി. ദേശസുരക്ഷ പറഞ്ഞ് എല്ലാ ആരോപണങ്ങളില്‍നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാകില്ല. ദേശസുരക്ഷ ഹനിക്കുന്ന സാങ്കേതിക വിദ്യ വേണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.
വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് സെപ്തംബര്‍ 23ന് തന്നെ കോടതി ഉറപ്പു നല്‍കിയിരുന്നു. കോടതി പലവട്ടം ആവശ്യപ്പെട്ടിട്ടും പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോ ഇല്ലയോ എന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായില്ല. ദേശസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ പൊതുചര്‍ച്ചയോ കോടതി ഇടപെടലോ ആവശ്യമില്ലെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞത്. പരാതികളെക്കുറിച്ച് പരിശോധിക്കാന്‍ സമിതിയെ വയ്ക്കാമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു. അധിക സത്യവാങ്മൂലം നല്‍കാന്‍ കഴിയില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചതോടെയാണ് സുപ്രീം കോടതി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വ്യക്തമാക്കിയത്. രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, മാധ്യമപ്രവര്‍ത്തകരായ എന്‍.റാം, ശശികുമാര്‍, എഡിറ്റേഴ്‌സ് ഗില്‍ഡ്, മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ തുടങ്ങിയവരാണ് അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.