പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ഇടപെടണം; സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് ഭീമഹര്‍ജി
ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സുപ്രിംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഭീമഹര്‍ജി. ആക്ടിവിസ്റ്റുകള്‍, അക്കാദമിക് വിദഗ്ധര്‍, അഭിഭാഷകര്‍ തുടങ്ങിയവരുള്‍പ്പെട്ട അഞ്ഞൂറിലധികം ആളുകള്‍ ഒപ്പിട്ട ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് അയച്ചത്. അരുണ റോയ്, അഞ്ജലി ഭരദ്വാജ് തുടങ്ങിയവരടക്കമുള്ളവര്‍ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടുണ്ട്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ പീഡന ആരോപണമുന്നയിച്ച വനിതയുടെ ഫോണ്‍ ചോര്‍ത്തിയതിലും സുപ്രിംകോടതി ഇടപെടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തണമെന്നും പൗരന്മാരുടെ […]

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ സുപ്രിംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഭീമഹര്‍ജി. ആക്ടിവിസ്റ്റുകള്‍, അക്കാദമിക് വിദഗ്ധര്‍, അഭിഭാഷകര്‍ തുടങ്ങിയവരുള്‍പ്പെട്ട അഞ്ഞൂറിലധികം ആളുകള്‍ ഒപ്പിട്ട ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് അയച്ചത്.
അരുണ റോയ്, അഞ്ജലി ഭരദ്വാജ് തുടങ്ങിയവരടക്കമുള്ളവര്‍ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടുണ്ട്. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ പീഡന ആരോപണമുന്നയിച്ച വനിതയുടെ ഫോണ്‍ ചോര്‍ത്തിയതിലും സുപ്രിംകോടതി ഇടപെടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രീയക്കാര്‍, മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തണമെന്നും പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് വിവരങ്ങള്‍ ആരായണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.