അഴകേറുന്ന ലോകത്തേക്ക് പാട്ട് നിര്‍ത്തി പീര്‍മുഹമ്മദ് പറന്നകന്നു...
സ്‌ക്കൂള്‍ പഠനകാലത്ത് എന്റെ ഏറ്റവും വലിയ ആരാധന പുരുഷനായിരുന്നു പീര്‍ മുഹമ്മദ്ക്ക. കാരണം എനിക്ക് മാപ്പിളപ്പാട്ടിനോട് എന്തെന്നില്ലാത്ത ആവേശമായിരുന്നു. പ്രിയ കവി പി.എസ് ഹമീദ് എന്നെ കൈ പിടിച്ച് അന്ന് കൊണ്ടുപോയത് അദ്ദേഹത്തിന്റെ തളങ്കര മാലിക് ദീനാര്‍ ഗ്രൗണ്ടിന് സമീപത്തുള്ള 'ഇസ്സുല്‍ വദന്‍ ക്ലബ്ബ് 'ലേക്കായിരുന്നു. ഞാന്‍ എട്ടാം തരം പഠിക്കുമ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ പാടിയ പാട്ടുകള്‍ പീര്‍ മുഹമ്മദ് സാഹിബിന്റെതായിരുന്നു. അങ്ങനെ ഒരു ദിവസം സകൂളിലെ ഒരു ചടങ്ങില്‍ ഞാന്‍ ആദ്യമായി സ്റ്റേജില്‍ കയറി. […]
സ്‌ക്കൂള്‍ പഠനകാലത്ത് എന്റെ ഏറ്റവും വലിയ ആരാധന പുരുഷനായിരുന്നു പീര്‍ മുഹമ്മദ്ക്ക. കാരണം എനിക്ക് മാപ്പിളപ്പാട്ടിനോട് എന്തെന്നില്ലാത്ത ആവേശമായിരുന്നു. പ്രിയ കവി പി.എസ് ഹമീദ് എന്നെ കൈ പിടിച്ച് അന്ന് കൊണ്ടുപോയത് അദ്ദേഹത്തിന്റെ തളങ്കര മാലിക് ദീനാര്‍ ഗ്രൗണ്ടിന് സമീപത്തുള്ള 'ഇസ്സുല്‍ വദന്‍ ക്ലബ്ബ് 'ലേക്കായിരുന്നു. ഞാന്‍ എട്ടാം തരം പഠിക്കുമ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ പാടിയ പാട്ടുകള്‍ പീര്‍ മുഹമ്മദ് സാഹിബിന്റെതായിരുന്നു. അങ്ങനെ ഒരു ദിവസം സകൂളിലെ ഒരു ചടങ്ങില്‍ ഞാന്‍ ആദ്യമായി സ്റ്റേജില്‍ കയറി. […]
സ്‌ക്കൂള്‍ പഠനകാലത്ത് എന്റെ ഏറ്റവും വലിയ ആരാധന പുരുഷനായിരുന്നു പീര്‍ മുഹമ്മദ്ക്ക. കാരണം എനിക്ക് മാപ്പിളപ്പാട്ടിനോട് എന്തെന്നില്ലാത്ത ആവേശമായിരുന്നു. പ്രിയ കവി പി.എസ് ഹമീദ് എന്നെ കൈ പിടിച്ച് അന്ന് കൊണ്ടുപോയത് അദ്ദേഹത്തിന്റെ തളങ്കര മാലിക് ദീനാര്‍ ഗ്രൗണ്ടിന് സമീപത്തുള്ള 'ഇസ്സുല്‍ വദന്‍ ക്ലബ്ബ് 'ലേക്കായിരുന്നു. ഞാന്‍ എട്ടാം തരം പഠിക്കുമ്പോള്‍ തന്നെ ഏറ്റവും കൂടുതല്‍ പാടിയ പാട്ടുകള്‍ പീര്‍ മുഹമ്മദ് സാഹിബിന്റെതായിരുന്നു. അങ്ങനെ ഒരു ദിവസം സകൂളിലെ ഒരു ചടങ്ങില്‍ ഞാന്‍ ആദ്യമായി സ്റ്റേജില്‍ കയറി. അന്ന് പാടിയ പാട്ട് അദ്ദേഹത്തിന്റെ എക്കാലത്തേയും ഏറ്റവും ഹിറ്റുകളൊന്നായ 'അഴകേറുന്നോളേവാ കാഞ്ചനാ മാല്യം ചൂടിക്കാന്‍... എന്ന പാട്ട് ഞാന്‍ പാടി കൈയ്യും കാലും വിറച്ച് കൊണ്ടാണ് പാടിയത്. അധ്യാപകരും സഹപാഠികളും കയ്യടിച്ച് പ്രോല്‍സാഹിപ്പിച്ചു. പിന്നീട് സ്‌കൂളിലെ സ്ഥിരം സാഹിത്യ സമാജ ക്ലാസിലോക്കെ എന്നെ പാടാന്‍ നിര്‍ബ്ബന്ധിക്കും. ക്ലാസില്‍ അധ്യാപകരില്ലാത്ത സമയത്ത് സഹപാഠികള്‍ ഇതേ പാട്ട് പാടാന്‍ നിര്‍ബന്ധിക്കും. ഡസ്‌ക്കില്‍ താളമടിച്ച് എന്റെ പാട്ടിനവര്‍ കൊഴുപ്പേകും. സഹപാഠികളായ മഹ്‌മൂദ് നെല്ലിക്കുന്ന് പി.കെ. സത്താര്‍, ഹാഷിം സേട്ട്, കോളിയാട് മുഹമ്മദ്, മൊയ്തു ഖാസി ലൈന്‍ ജുമൈല പോയക്കര, താഹിറ അങ്ങനെ ഒട്ടനവധി സഹപാഠികള്‍.. അധ്യാപകരായ സി.എസ്.മുഹമ്മദ് കുഞ്ഞി മാഷ്, അസ്മ ടീച്ചര്‍...' ഇനിയുമുണ്ട് ഒട്ടേറെ ഗുരുനാഥന്‍മാര്‍. എനിക്ക് പ്രോല്‍സാഹനം തന്നു. ഇതിനിടെ എന്റെ പാട്ട് കേള്‍ക്കാനിടയായ പി.എസ് ഹമീദ് ക്ലബ്ബിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നീട് നിരവധിഗാനമേള സ്റ്റേജുകളിലോക്കെ ഞങ്ങള്‍ പോയി. ഹമീദ് എന്നെ കൊണ്ട് പാടിപ്പിക്കുന്നതും പീര്‍ മുഹമ്മദ് സാഹിബിന്റെ പാട്ടുകള്‍ തന്നെയായിരുന്നു. നിന്റെ സ്വരം പീര്‍ മുഹമ്മദിന്റെ സ്വരം പോലെയുണ്ടെന്ന് പറഞ്ഞു. വിശ്വസിക്കാനായില്ലെങ്കിലും ഒരു ഗുരുനാഥന്റെ വാക്ക് ഞാന്‍ മനസ്സിലെടുത്തു. പാടി കൊണ്ടിരുന്നു. അന്ന് കാസറ്റുകളാണ് ഗള്‍ഫില്‍ നിന്നും കൊണ്ടുവരുന്നത്. അത് കേള്‍ക്കും പിന്നെ പാട്ട് പുസ്തകങ്ങള്‍ വാങ്ങി പാടും എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് പീര്‍ മുഹമ്മദ് സാഹിബിനെ ഞാന്‍ കാണുന്നത്. തെരുവത്ത് കോയാസ് ലൈനിലെ കെ.എസിന്റെ സഹോദരി ഖദീജയുടെ മകന്റെ കല്യാണത്തിനായിരുന്നു അദ്ദേഹം എത്തിയത്. ഞാന്‍ അദ്ദേഹത്തെ വളരെ ആദരത്തോടെ അതിന്നപ്പുറം ആരാധനയോടെ നോക്കി. അദ്ദേഹം അവിടെ പാടിയത് 'ഞാന്‍ ആഗ്രഹിച്ച പാട്ട് തന്നെയായിരുന്നു അഴകേറുന്നോളേ വാ, ഏതോ ലോകത്തേക്ക് ഞാന്‍ എറിയപ്പെട്ടത് പോലെ എനിക്കന്ന് തോന്നി. ഗായിക സിബിലയുമുണ്ടായിരുന്നു. അവര്‍ പോയതിന് ശേഷമായിരുന്നു ഞാന്‍ വീട്ടിലേക്ക് പോയത് തന്നെ. പിന്നീട് പലപ്പോഴും കാസര്‍കോട് അദ്ദേഹം പാടാന്‍ എത്തിയപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല. നേരില്‍ പരിചയപ്പെടാന്‍ കഴിഞ്ഞത് ഏതാനും വര്‍ഷം മുമ്പായിരുന്നു. മാപ്പിളപ്പാട്ട് രചയിതാവും ഗായകനുമായ ഹമീദ് കോളിയടുക്കമാണ് എന്നെ പരിചയപ്പെടുത്തി തരുന്നത്. ചെര്‍ക്കള ടൗണില്‍ നടന്ന ഒരു ഗാനമേള പരിപാടിയിലായിരുന്നു. അന്ന് അദ്ദേഹത്തിന് ശാരീരിക അവശതകള്‍ അലട്ടിയിരുന്നു. ഞാന്‍ പരിചയപ്പെട്ടു. എന്നോട് അടുത്തിരിക്കാന്‍ പറഞ്ഞു. എന്റെ ആരാധ്യ പുരുഷന്‍ തൊട്ടടുത്ത്. ഞാന്‍ കാര്യങ്ങളൊക്കെ പറഞ്ഞു. എനിക്കൊരാഗ്രഹമുണ്ട് പറയട്ടെ. മോന്‍ പറഞ്ഞോളൂ.. താങ്കളുടെ കാതില്‍ താങ്കള്‍ പാടിയ ഒരു പാട്ട് ഒരു വരി ഒന്ന് പാടിക്കോട്ടെ.. പിന്നെ പാടൂ എന്നായി. ഞാന്‍ രണ്ട് വലി പാടി 'അഴകേറുന്നോളേവാ.' മനോഹരമായിരിക്കുന്നു. പാടണം. പാട്ട് നിര്‍ത്തരുത്. ശബ്ദം എന്റെത് പോലെ.. ഞാന്‍ അന്ന് ഏറെ സന്തോഷിച്ച ദിവസം. ഒരിക്കലും പ്രതീക്ഷിക്കാത്ത ഉത്തരം. കേരളത്തിലെ മാപ്പിളപ്പാട്ട് ആസ്വാദകര്‍ നെഞ്ചിലേറ്റുന്ന ഗായകന്‍. അദ്ദേഹം തന്നെ പറയുന്നു എന്റെ സ്വരം പോലെയുണ്ടെന്ന്, അത് മാത്രം മതിയായിരുന്നു എനിക്ക് വലിയ അംഗീകാരമായിട്ടാണ് ആ വാക്കുകളെ ഞാന്‍ കാണുന്നു.. അന്ന് കുറേ നേരം സംസാരിച്ചു. ഉത്തരദേശത്തിലെ റിപ്പോര്‍ട്ടറാണെന്ന് പറഞ്ഞപ്പോള്‍ കെ.എം.അഹമദ് മാഷിനെ പറ്റി നുറു നാവുകളായിരുന്നു. പിരിയാന്‍ നേരം ഒന്ന് മാത്രം പറഞ്ഞു.
ദുആ ചെയ്യണം. ഇന്നലെ അസുഖമാണെന്ന അറിയിപ്പ് ലഭിച്ചപ്പോള്‍ പ്രാര്‍ത്ഥനയിലായിരുന്നു. തിരിച്ച് വരണമെന്ന്. അങ്ങയേ പറ്റി ഒരു ലേഖനം എഴുതണമെന്നാഗ്രഹിച്ചിരുന്നു. പാട്ട് നിര്‍ത്തി താങ്കള്‍ പറന്നു പോയിരിക്കുന്നു. അഴകേറുന്ന പരലോകത്തേക്ക്.. പ്രാര്‍ത്ഥനയോടെ..