തെറ്റായ ദിശയിലൂടെ ഓടിച്ചുവന്ന സ്വകാര്യ ബസിടിച്ച് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റില്‍

മംഗളൂരു: മംഗളൂരു കൊട്ടാര ചൗക്കിയില്‍ തെറ്റായ ദിശയിലൂടെ ഓടിച്ചുവന്ന സ്വകാര്യബസിടിച്ച് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് ഡ്രൈവര്‍ ശരണ്‍കുമാറിനെ(35)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടറ കല്ലുരുട്ടി ദേവസ്ഥാനത്തിന് മുന്നില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ശരണ്‍ ഓടിച്ചിരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മേഘ രഞ്ജിത് പൈ(34) മരണപ്പെട്ടത്. ഐപിസി സെക്ഷന്‍ 304 പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതി ഡിസംബര്‍ 17വരെ […]

മംഗളൂരു: മംഗളൂരു കൊട്ടാര ചൗക്കിയില്‍ തെറ്റായ ദിശയിലൂടെ ഓടിച്ചുവന്ന സ്വകാര്യബസിടിച്ച് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് ഡ്രൈവര്‍ ശരണ്‍കുമാറിനെ(35)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടറ കല്ലുരുട്ടി ദേവസ്ഥാനത്തിന് മുന്നില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ശരണ്‍ ഓടിച്ചിരുന്ന സ്വകാര്യ ബസ് ഇടിച്ചാണ് സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ മേഘ രഞ്ജിത് പൈ(34) മരണപ്പെട്ടത്. ഐപിസി സെക്ഷന്‍ 304 പ്രകാരമാണ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇയാളെ കോടതി ഡിസംബര്‍ 17വരെ റിമാണ്ട് ചെയ്തു.
ഡിസംബര്‍ മൂന്നിന് നടന്ന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മേഘ കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.

Related Articles
Next Story
Share it