റോഡിന് കുറുകെ പറന്നുപോകുകയായിരുന്ന മയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ തലയിലിടിച്ചു; നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിഞ്ഞ് യുവാവിന് ദാരുണമരണം

മംഗളൂരു: പറന്നുപോകുകയായിരുന്ന മയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ തലയിലിടിച്ചു. ഇതേ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് ദാരുണമായി മരണപ്പെട്ടു. കൗപ് ബെലാപുവിലെ അബ്ദുല്ല (24)യാണ് മരിച്ചത്. മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ അബ്ദുല്ല ബെലാപുവില്‍ നിന്ന് പദുബിദ്രിയിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു. റോഡിനു കുറുകെ താഴ്ന്നുപറന്ന മയില്‍ അബ്ദുല്ലയുടെ തലയില്‍ തട്ടുകയും തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. ഡിവൈഡറിലേക്ക് തെറിച്ചുവീണ യുവാവ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. മയിലിനും ജീവഹാനി സംഭവിച്ചു. അബ്ദുല്ലയുടെ മൃതദേഹം പദുബിദ്രി സര്‍ക്കാര്‍ […]

മംഗളൂരു: പറന്നുപോകുകയായിരുന്ന മയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്റെ തലയിലിടിച്ചു. ഇതേ തുടര്‍ന്ന് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് ദാരുണമായി മരണപ്പെട്ടു. കൗപ് ബെലാപുവിലെ അബ്ദുല്ല (24)യാണ് മരിച്ചത്. മൊബൈല്‍ ഷോപ്പ് ജീവനക്കാരനായ അബ്ദുല്ല ബെലാപുവില്‍ നിന്ന് പദുബിദ്രിയിലേക്ക് സ്‌കൂട്ടറില്‍ പോകുകയായിരുന്നു. റോഡിനു കുറുകെ താഴ്ന്നുപറന്ന മയില്‍ അബ്ദുല്ലയുടെ തലയില്‍ തട്ടുകയും തുടര്‍ന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. ഡിവൈഡറിലേക്ക് തെറിച്ചുവീണ യുവാവ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. മയിലിനും ജീവഹാനി സംഭവിച്ചു. അബ്ദുല്ലയുടെ മൃതദേഹം പദുബിദ്രി സര്‍ക്കാര്‍ ആസ്പത്രിമോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
കൗപ്പ് താലൂക്കില്‍ മയിലുകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. നെല്‍ക്കതിരുകള്‍ നശിപ്പിക്കുന്ന മയിലുകള്‍ പച്ചക്കറി കൃഷിക്കും ഭീഷണിയാകുകയാണ്.

Related Articles
Next Story
Share it