നാട്ടില്‍ സമാധാനം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണം -രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കാസര്‍കോട്: പകയുടെയും വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും കഠാര രാഷ്ട്രീയം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അവസാനിപ്പിക്കണമെന്നും നാട്ടില്‍ സമാധാനം തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കരുതെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരേണ്ടത് നിയമപാലകരുടെ ഉത്തരവാദിത്ത്വമാണ്. കുറ്റിക്കോല്‍ മണ്ഡലം സെക്രട്ടറി വേണുവിന് നേരെ ഉണ്ടായത് വ്യക്തമായി പടുപ്പ് ലോക്കല്‍ നേതാകള്‍ ആസൂത്രണം ചെയ്തിട്ടുള്ള വധശ്രമമാണ്. നേരത്തെയും ഇത് പോലുള്ള അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ അത്ഭുതകരമായി രക്ഷപെട്ടിട്ടുണ്ട്.ജനസ്വീകാര്യത ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വകവരുത്തുന്നത് […]

കാസര്‍കോട്: പകയുടെയും വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും കഠാര രാഷ്ട്രീയം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അവസാനിപ്പിക്കണമെന്നും നാട്ടില്‍ സമാധാനം തകര്‍ക്കാന്‍ ഒരു ശക്തിയേയും അനുവദിക്കരുതെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു. കുറ്റവാളികളെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുന്നില്‍ കൊണ്ട് വരേണ്ടത് നിയമപാലകരുടെ ഉത്തരവാദിത്ത്വമാണ്. കുറ്റിക്കോല്‍ മണ്ഡലം സെക്രട്ടറി വേണുവിന് നേരെ ഉണ്ടായത് വ്യക്തമായി പടുപ്പ് ലോക്കല്‍ നേതാകള്‍ ആസൂത്രണം ചെയ്തിട്ടുള്ള വധശ്രമമാണ്. നേരത്തെയും ഇത് പോലുള്ള അക്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നൊക്കെ അത്ഭുതകരമായി രക്ഷപെട്ടിട്ടുണ്ട്.
ജനസ്വീകാര്യത ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വകവരുത്തുന്നത് സി.പി.എമ്മിന്റെ ഉന്‍മൂലന രാഷ്ട്രീയത്തിന്റെ നയമാണ്-എം.പി ആരോപിച്ചു.
ഡി.സി.സി ജനറല്‍ സെക്രട്ടറി വിനോദ് കുമാര്‍ പള്ളയില്‍ വീട്, മണ്ഡലം പ്രസിഡണ്ട് സാബു എബ്രഹാം, കുറ്റിക്കോല്‍ ബാങ്ക് പ്രസിഡണ്ട് പ്രവീണ്‍ സി നായര്‍ എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.
കുറ്റിക്കോല്‍ പുളുവിഞ്ചിയില്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി വേണുവിന് നേരെ സി.പി.എം അക്രമം പടുപ്പ് സി.പി.എം നേതാക്കളുടെ അറിവോടെയാണെന്നും ഭരണത്തിന്റെ ഹുങ്ക് ഉപയോഗിച്ച് സി.പി.എം നാട്ടില്‍ അക്രമം അഴിച്ചു വിടുകയാണെന്നും ഡി.സി.സി പ്രസിഡണ്ട് പി.കെ ഫൈസല്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്ന സി.പി.എമ്മിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി പ്രതിഷേധം അറിയിച്ചു.

Related Articles
Next Story
Share it