ഫാസിസത്തിനെതിരെ യുദ്ധത്തിനെന്ന് പറഞ്ഞ് പോയവര്‍ ഡെല്‍ഹിയില്‍ നിന്ന് മടങ്ങി, ജയിച്ചിടത്തെല്ലാം എംഎല്‍എമാര്‍ ബിജെപിയിലെത്തി; വിദ്വേഷ വര്‍ഗീയ ദ്രുവീകരണത്തിനെതിരെ മികച്ച ബദല്‍ ഇടതുപക്ഷം തന്നെ; എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിഡിപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി പിഡിപി. കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പി.ഡി.പി രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫില്‍ നേതാക്കളെല്ലാം അധികാരമോഹികളാണെന്നും ജയിച്ചിടത്തെല്ലാം എംഎല്‍എമാര്‍ ബിജെപിയിലെത്തുകയാണെന്നും പിഡിപി ആരോപിച്ചു. ഫാസിസത്തിനെതിരെയെന്ന് പറഞ്ഞ് പാര്‍ലിമെന്റിലേക്ക് യുദ്ധത്തിന് പോയ നേതാക്കള്‍ ഡെല്‍ഹിയിലെ യുദ്ധം മതിയാക്കി തിരിച്ചെത്തി. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേക്കേറുന്നു. ഫാസിസത്തിനും സംഘ്പരിവാര്‍ വിദ്വേഷ വര്‍ഗീയ ധ്രുവീകരണത്തിനുമെതിരെ താരതമ്യേന മികച്ച ബദല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി […]

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി പിഡിപി. കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പി.ഡി.പി രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫില്‍ നേതാക്കളെല്ലാം അധികാരമോഹികളാണെന്നും ജയിച്ചിടത്തെല്ലാം എംഎല്‍എമാര്‍ ബിജെപിയിലെത്തുകയാണെന്നും പിഡിപി ആരോപിച്ചു.

ഫാസിസത്തിനെതിരെയെന്ന് പറഞ്ഞ് പാര്‍ലിമെന്റിലേക്ക് യുദ്ധത്തിന് പോയ നേതാക്കള്‍ ഡെല്‍ഹിയിലെ യുദ്ധം മതിയാക്കി തിരിച്ചെത്തി. വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേക്കേറുന്നു. ഫാസിസത്തിനും സംഘ്പരിവാര്‍ വിദ്വേഷ വര്‍ഗീയ ധ്രുവീകരണത്തിനുമെതിരെ താരതമ്യേന മികച്ച ബദല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി തന്നെയാണ്. അതുകൊണ്ടാണ്എല്‍.ഡി.എഫിനെ പിന്തുണക്കുന്നതെ് പി.ഡി.പി വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

ദലിത്-പിന്നോക്ക-മതന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് പോലും ചോദ്യം ചെയ്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമനിര്‍മ്മാണങ്ങള്‍ നടത്തുകയും വര്‍ഗീയ ധ്രുവീകരണത്തിനും വംശീയ ഉന്മൂലനത്തിനും ശ്രമിക്കുമ്പോഴും കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും പി.ഡി.പി വിമര്‍ശിച്ചു.

പരസ്യപ്രചാരണങ്ങള്‍ ഒഴിവാക്കി സംസ്ഥാനത്തൊട്ടാകെ ബൂത്തുതലം മുതല്‍ പാര്‍ട്ടി ഘടകങ്ങള്‍ക്ക് മുന്‍കൂട്ടി നിര്‍ദ്ദേശം നല്‍കുകയും ഇടതു സ്ഥാനാര്‍ത്ഥികളുടെ മികച്ച വിജയത്തിന് വേണ്ടി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ടെന്നും പി.ഡി.പി കേന്ദ്ര കമ്മിറ്റിക്ക് വേണ്ടി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി വി.എം അലിയാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

Related Articles
Next Story
Share it