അസുഖം മൂര്‍ച്ഛിച്ചു; അബ്ദുന്നാസര്‍ മഅ്ദനിയെ ശസ്ത്രക്രിയക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബെംഗളൂരു: അസുഖം മൂര്‍ച്ഛിച്ചതിനാല്‍ പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ ശസ്ത്രക്രിയക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മഅ്ദനിയുടെ ബന്ധുക്കള്‍ അറിയിച്ചു. ബെംഗളൂരു സ്‌ഫോടന കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മഅ്ദനി 2014 മുതല്‍ ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ്‌ളാറ്റിലാണ് കഴിയുന്നത്. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.

ബെംഗളൂരു: അസുഖം മൂര്‍ച്ഛിച്ചതിനാല്‍ പി ഡി പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയെ ശസ്ത്രക്രിയക്കായി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടര്‍ന്നാണ് അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി മഅ്ദനിയുടെ ബന്ധുക്കള്‍ അറിയിച്ചു. ബെംഗളൂരു സ്‌ഫോടന കേസില്‍ അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ മഅ്ദനി 2014 മുതല്‍ ബെംഗളൂരു ബെന്‍സണ്‍ ടൗണിലെ ഫ്‌ളാറ്റിലാണ് കഴിയുന്നത്. കേസില്‍ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്.

Related Articles
Next Story
Share it