പി.ഡി.പി ജില്ലാ കമ്മിറ്റി: എസ്.എം ബഷീര്‍ പ്രസി., യൂനുസ് സെക്ര., ഷാഫി ഹാജി ട്രഷറര്‍

കാസര്‍കോട്: പി.ഡി.പി ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പാര്‍ട്ടി ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ വെച്ച് ബഷീര്‍ കുഞ്ചത്തൂരിനെ പ്രസിഡണ്ടായും യൂനുസ് തളങ്കരയെ സെക്രട്ടറിയായും ഷാഫി ഹാജി അഡൂരിനെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: കെ.പി. മുഹമ്മദ് ഉപ്പള, അബ്ദുല്‍റഹ്‌മാന്‍ പുത്തിഗെ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഷാഫി കളനാട്, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ജാസി പൊസോട്ട് (ജോ.സെക്രട്ടറിമാര്‍). സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അജിത്കുമാര്‍ ആസാദ് മുഖ്യപ്രഭാഷണം നടത്തി. സുബൈര്‍ പടുപ്പ്, ബഷീര്‍ […]

കാസര്‍കോട്: പി.ഡി.പി ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പാര്‍ട്ടി ജില്ലാ സ്‌പെഷ്യല്‍ കണ്‍വെന്‍ഷനില്‍ വെച്ച് ബഷീര്‍ കുഞ്ചത്തൂരിനെ പ്രസിഡണ്ടായും യൂനുസ് തളങ്കരയെ സെക്രട്ടറിയായും ഷാഫി ഹാജി അഡൂരിനെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: കെ.പി. മുഹമ്മദ് ഉപ്പള, അബ്ദുല്‍റഹ്‌മാന്‍ പുത്തിഗെ, സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ (വൈസ് പ്രസിഡണ്ടുമാര്‍), ഷാഫി കളനാട്, അബ്ദുല്ലക്കുഞ്ഞി ബദിയടുക്ക, ജാസി പൊസോട്ട് (ജോ.സെക്രട്ടറിമാര്‍). സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അജിത്കുമാര്‍ ആസാദ് മുഖ്യപ്രഭാഷണം നടത്തി. സുബൈര്‍ പടുപ്പ്, ബഷീര്‍ കുഞ്ചത്തൂര്‍ സംസാരിച്ചു. ഷാഫി ഹാജി അഡൂര്‍ സ്വാഗതവും ഷാഫി കളനാട് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it