പിസിഎഫ് ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു

അബുദബി: പിസിഎഫ് അബുദബി എമിറേറ്റ്സ് കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മീറ്റിനോടനുബന്ധിച്ചു നടന്ന സൗഹൃദ കൂട്ടായ്മയില്‍ അബുദബിയിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ഇല്യാസ് തലശ്ശേരി അധ്യക്ഷത വഹിച്ചു. കേരള ലോകസഭാ അംഗം എ കെ ബീരാന്‍കുട്ടി, ഐസിസി പ്രസിഡണ്ട് എന്‍ കെ ഇസ്മായില്‍, ഇന്ത്യന്‍ മീഡിയ അബുദബി പ്രസിഡണ്ട് റാഷിദ് പൂമാടം, മാധ്യമ പ്രവര്‍ത്തരായ എന്‍ എം അബൂബക്കര്‍, സമീര്‍ കല്ലറ, പിസിഎഫ് യുഎഇ ദേശീയ കമ്മറ്റി പ്രസിഡണ്ട് മന്‍സൂറലി പട്ടാമ്പി, പിസിഎഫ് […]

അബുദബി: പിസിഎഫ് അബുദബി എമിറേറ്റ്സ് കമ്മിറ്റി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മീറ്റിനോടനുബന്ധിച്ചു നടന്ന സൗഹൃദ കൂട്ടായ്മയില്‍ അബുദബിയിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ഇല്യാസ് തലശ്ശേരി അധ്യക്ഷത വഹിച്ചു. കേരള ലോകസഭാ അംഗം എ കെ ബീരാന്‍കുട്ടി, ഐസിസി പ്രസിഡണ്ട് എന്‍ കെ ഇസ്മായില്‍, ഇന്ത്യന്‍ മീഡിയ അബുദബി പ്രസിഡണ്ട് റാഷിദ് പൂമാടം, മാധ്യമ പ്രവര്‍ത്തരായ എന്‍ എം അബൂബക്കര്‍, സമീര്‍ കല്ലറ, പിസിഎഫ് യുഎഇ ദേശീയ കമ്മറ്റി പ്രസിഡണ്ട് മന്‍സൂറലി പട്ടാമ്പി, പിസിഎഫ് ദേശീയ വൈസ് പ്രസിഡണ്ട് സിപി ഇസ്മായില്‍, പിസിഎഫ് അബുദബി പ്രസിഡണ്ട് അബ്ദുള്‍ഖാദര്‍ കോതച്ചിറ, യു കെ സിദ്ധീഖ് സംസാരിച്ചു. ഷഫീര്‍ കുണ്ടറ സ്വാഗതവും ഇബ്രാഹിം പട്ടിശ്ശേരി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it