പി.സി. തോമസ് എന്‍.ഡി.എ. വിട്ടു; പി.ജെ. ജോസഫ് വിഭാഗത്തില്‍ ലയിക്കും

കൊച്ചി: ഒടുവില്‍ കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം എന്‍.ഡി.എ. വിട്ട് യു.ഡി.എഫിലേക്ക്. പി.സി. തോമസ് ഇന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വഷനില്‍ പങ്കെടുക്കും. പി.ജെ. ജോസഫ് വിഭാഗവും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും തമ്മില്‍ ലയിക്കും. ലയനപ്രഖ്യാപനം ഇന്നുണ്ടായേക്കും. ചിഹ്ന പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് ജോസഫിന്റെ ലയനം. നിലവില്‍ പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസിന്റെ ചിഹ്നം കസേരയാണ്. ഇരുപക്ഷത്തേയും നേതാക്കള്‍ തമ്മില്‍ ഇതിനകം പല ഘട്ടങ്ങളായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. പി.ജെ.ജോസഫ് പാര്‍ട്ടി ചെയര്‍മാനായേക്കും. പി.സി. തോമസാകും ഡപ്യൂട്ടി […]

കൊച്ചി: ഒടുവില്‍ കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗം എന്‍.ഡി.എ. വിട്ട് യു.ഡി.എഫിലേക്ക്. പി.സി. തോമസ് ഇന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വഷനില്‍ പങ്കെടുക്കും. പി.ജെ. ജോസഫ് വിഭാഗവും പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസും തമ്മില്‍ ലയിക്കും. ലയനപ്രഖ്യാപനം ഇന്നുണ്ടായേക്കും. ചിഹ്ന പ്രതിസന്ധിക്ക് പരിഹാരം തേടിയാണ് ജോസഫിന്റെ ലയനം. നിലവില്‍ പി.സി. തോമസിന്റെ കേരള കോണ്‍ഗ്രസിന്റെ ചിഹ്നം കസേരയാണ്. ഇരുപക്ഷത്തേയും നേതാക്കള്‍ തമ്മില്‍ ഇതിനകം പല ഘട്ടങ്ങളായി രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. പി.ജെ.ജോസഫ് പാര്‍ട്ടി ചെയര്‍മാനായേക്കും. പി.സി. തോമസാകും ഡപ്യൂട്ടി ചെയര്‍മാന്‍. വര്‍ഷങ്ങളായി എന്‍.ഡി.എയില്‍ നേരിട്ട അവഗണനയുടെ പശ്ചാത്തലത്തിലാണ് മുന്നണി വിടുന്നതെന്ന് പി.സി. തോമസ് പറഞ്ഞു. സീറ്റു ലഭിക്കാത്തത് മുന്നണി വിടുന്നതിന് ആക്കംകൂട്ടി. എന്‍.ഡി.എയുടെ കേരളത്തിലെ ആദ്യ എം.പി.യാണ് പി.സി.തോമസ്. അവഗണന നേരിട്ട് മുന്നണിയില്‍ തുടരില്ലെന്ന് തോമസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Share it