കേരളം ആര് ഭരിക്കുമെന്ന് താനും ബിജെപിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്; പൂഞ്ഞാറില്‍ 50,000 വോട്ടിന് ജയിക്കുമെന്നും അവകാശവാദം

കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് താനും ബിജെപിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ 50,000 വോട്ടിന് ജയിക്കുമെന്നും ജോര്‍ജ് പറയുന്നു. സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അമ്പതിനായിരം വരെ ഭൂരിപക്ഷം നേടും. ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും […]

കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് താനും ബിജെപിയും ചേര്‍ന്ന് തീരുമാനിക്കുമെന്ന് പി സി ജോര്‍ജ്. പൂഞ്ഞാറില്‍ താന്‍ 50,000 വോട്ടിന് ജയിക്കുമെന്നും ജോര്‍ജ് പറയുന്നു. സംസ്ഥാനത്ത് തൂക്കുസഭ വരുമെന്നും അദ്ദേഹം പറഞ്ഞു. പൂഞ്ഞാറിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കില്ല. നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. പതിനായിരം മുതല്‍ അമ്പതിനായിരം വരെ ഭൂരിപക്ഷം നേടും. ആരെല്ലാം എന്ത് നുണപ്രചരണം നടത്തിയാലും എന്ത് ഗുണ്ടായിസം നടത്തിയാലും പൂഞ്ഞാറിലെ ജനങ്ങള്‍ എന്റെ കൂടെ കാണും. എന്നെ പരാജയപ്പെടുത്താന്‍ ദൈവം തമ്പുരാന്‍ വിചാരിക്കാത്തിടത്തോളം കാലം ആര്‍ക്കും സാധിക്കില്ല. ഈരാട്ടുപേട്ടയിലെ മുസ്ലിം സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറെയേറെ വോട്ട് പോയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന് 68 സീറ്റും എല്‍.ഡി.എഫിന് 70 സീറ്റുമാണ് ലഭിക്കുകയെന്നും ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിക്കുക. കെ.സുരേന്ദന്‍ വിജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിച്ചിരുന്നെങ്കിലും ഇന്നലെ മുതല്‍ കേള്‍ക്കുന്നത് നേമത്ത് മാത്രമേ ബി.ജെ.പി വിജയിക്കൂവെന്നാണ്. പി.സി ജോര്‍ജ് പറഞ്ഞു.

അതേസമയം എല്‍ഡിഎഫ് തുടര്‍ഭരണം ഉറപ്പിച്ച് രണ്ടാം പിണറായി സര്‍ക്കാരിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സത്യപ്രതിജ്ഞാചടങ്ങിന് തയ്യാറായി നില്‍ക്കാന്‍ പൊതുഭരണവകുപ്പിന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയെന്നാണ് വിവരം.

Related Articles
Next Story
Share it