സംസ്ഥാനത്ത് 14 ജില്ലകളില്‍ 7ലും ഒരേ സമുദായത്തിലെ കലക്ടര്‍മാര്‍, ഉന്നതവിദ്യാഭ്യാസ വകുപ്പടക്കം ഉന്നത അധികാര സ്ഥാപനങ്ങളെല്ലാം മുസ്ലിംകള്‍ സ്വന്തമാക്കുന്നു; നുണപ്രചാരണത്തിലൂടെ വര്‍ഗീയവിഷം തുപ്പി പി സി ജോര്‍ജ് എംഎല്‍എ

കോട്ടയം: നുണപ്രചാരണത്തിലൂടെ വര്‍ഗീയവിഷം തുപ്പി പി സി ജോര്‍ജ് എംഎല്‍എ. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുസ്ലിംകള്‍ ഉദ്യോഗസ്ഥരായി എത്തുന്നതാണ് പി സി ജോര്‍ജ് എംഎല്‍എയെ ആശങ്കയിലാക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ ഏഴിലും ഒരു സമുദായക്കാരാണ് കലക്ടര്‍മാരായി ഉള്ളതെന്ന കല്ലുവെച്ച നുണയാണ് ജോര്‍ജ് പ്രചരിപ്പിച്ചത്. പി.എസ്.സിയിലെ നിയമനപ്രശ്‌നത്തിലും ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഈരാറ്റുപേട്ട, അരുവിത്തുറയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം. മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് നിരവധി വ്യാജവിവരങ്ങളാണ് ഇതോടൊപ്പം ജോര്‍ജ് […]

കോട്ടയം: നുണപ്രചാരണത്തിലൂടെ വര്‍ഗീയവിഷം തുപ്പി പി സി ജോര്‍ജ് എംഎല്‍എ. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുസ്ലിംകള്‍ ഉദ്യോഗസ്ഥരായി എത്തുന്നതാണ് പി സി ജോര്‍ജ് എംഎല്‍എയെ ആശങ്കയിലാക്കുന്നത്. സംസ്ഥാനത്തെ 14 ജില്ലകളില്‍ ഏഴിലും ഒരു സമുദായക്കാരാണ് കലക്ടര്‍മാരായി ഉള്ളതെന്ന കല്ലുവെച്ച നുണയാണ് ജോര്‍ജ് പ്രചരിപ്പിച്ചത്. പി.എസ്.സിയിലെ നിയമനപ്രശ്‌നത്തിലും ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റിലും പ്രതിഷേധിച്ച് സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റ് ഈരാറ്റുപേട്ട, അരുവിത്തുറയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോര്‍ജിന്റെ പരാമര്‍ശം.

മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് നിരവധി വ്യാജവിവരങ്ങളാണ് ഇതോടൊപ്പം ജോര്‍ജ് പ്രചരിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പിലടക്കം സംസ്ഥാനത്തെ ഉന്നത അധികാര തസ്തികകള്‍ മുസ്ലിം സമുദായം തട്ടിയെടുക്കുന്നുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു. കേരളത്തിലെ 14 ജില്ലകളില്‍ ഏഴിലേയും കളക്ടര്‍മാര്‍ ഒരു സമുദായത്തില്‍പ്പെട്ടവരാണെന്നും ഇതെന്തുകൊണ്ടാണ് സംഭവിച്ചതെന്ന് ആലോചിക്കണമെന്നുമാണ് മുസ്ലിംകളെ ലക്ഷ്യം വെച്ച് പി.സി ജോര്‍ജ് യോഗത്തില്‍ പറഞ്ഞത്. മന്ത്രി കെ ടി ജലീലിന്റെ കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്ലിം വിഭാഗത്തില്‍പ്പെട്ട ആളല്ലാതെ മറ്റു മതത്തില്‍പ്പെട്ട ഒരു ഉന്നതോദ്യോഗസ്ഥനെ പോലും കാണാനാവില്ലെന്നും ജോര്‍ജ് പറയുന്നു.

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ പദവി തീരുമാനിക്കുന്ന സമയത്ത് ബി.ഇക്ബാലിന്റെ പേരാണ് ഇടത് പാര്‍ട്ടികള്‍ ഉന്നയിച്ചതെന്നും ഒടുവില്‍ താന്‍ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാന്‍സിലറാക്കിയതെന്നും പി.സി ജോര്‍ജ് പ്രസംഗമധ്യേ പറഞ്ഞു.

എന്നാല്‍ ജോര്‍ജ് പറഞ്ഞ കാര്യങ്ങള്‍ വസ്തുതാപരമായി തന്നെ തെറ്റാണെന്ന് മേഖലയിലുള്ളവര്‍ പറയുന്നു. സംസ്ഥാനത്ത് നാല് ജില്ലയില്‍ മാത്രമാണ് മുസ്ലിംകള്‍ കളക്ടര്‍മാര്‍മാരായിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളിലാണ് മുസ്‌ലിം കലക്ടര്‍മാരുള്ളത്. ബി അബ്ദുല്‍ നാസര്‍ ഐഎഎസ്, പിബി നൂഹ് ഐഎഎസ്, എസ് ഷാനവാസ് ഐഎഎസ്, ഡോ. അദീല അബ്ദുല്ല ഐഎഎസ് എന്നിവരാണവര്‍. ഇവരാരും തന്നെ സാമുദായികാടിസ്ഥാനത്തില്‍ കലക്ടര്‍മാര്‍ ആയവരുമല്ല.

കെ.ടി. ജലീലിന്റെ കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ മുസ്‌ലിംകളാണ് ഭൂരിപക്ഷമെന്ന വാദവും വ്യാജമാണ്. വകുപ്പില്‍ ഏതാണ്ട് 90 ശതമാനത്തില്‍ അധികവും മുസ്‌ലിം ഇതര മതസ്ഥരാണുള്ളത് എന്നതാണ് വസ്തുത.

PC George MLA against Muslim community

Related Articles
Next Story
Share it