ആമൂച്ച- എല്ലാവരേയും ഒരുപോലെ ആകര്‍ഷിച്ച വ്യക്തിത്വം

വളരെ ആകര്‍ഷകമായ നൈര്‍മല്യ മനസ്സും കാണാന്‍ നല്ല ഒത്ത ഗുണമുള്ള ശരീരവുമുള്ള ആമൂച്ച എന്ന ആദര പേര് ചാര്‍ത്തപ്പെട്ട വലിയ മനുഷ്യന്റെ മരണം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അടുത്ത് ഇടപഴകുന്നവര്‍ക്ക് ഈ മനസ്സിന്റെ വലിപ്പം എളുപ്പം മനസ്സിലാക്കാന്‍ കഴിയും. ജീവകാരുണ്യ പ്രവര്‍ത്തനം ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ട് നടന്ന ആമൂച്ച നല്ല ഒരു സല്‍ക്കാര പ്രിയനും കൂടിയായിരുന്നു. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരുടെയും ഇഷ്ട തോഴാനാകാന്‍ ആമൂച്ചാക്ക് കഴിഞ്ഞത് ആരേയും ആകര്‍ഷിക്കുകയും കീഴ്‌പ്പെടുത്തിക്കളയുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കൊണ്ടായിരുന്നു. […]

വളരെ ആകര്‍ഷകമായ നൈര്‍മല്യ മനസ്സും കാണാന്‍ നല്ല ഒത്ത ഗുണമുള്ള ശരീരവുമുള്ള ആമൂച്ച എന്ന ആദര പേര് ചാര്‍ത്തപ്പെട്ട വലിയ മനുഷ്യന്റെ മരണം മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു. അടുത്ത് ഇടപഴകുന്നവര്‍ക്ക് ഈ മനസ്സിന്റെ വലിപ്പം എളുപ്പം മനസ്സിലാക്കാന്‍ കഴിയും. ജീവകാരുണ്യ പ്രവര്‍ത്തനം ജീവിതത്തിന്റെ ഒരു ഭാഗമായി കൊണ്ട് നടന്ന ആമൂച്ച നല്ല ഒരു സല്‍ക്കാര പ്രിയനും കൂടിയായിരുന്നു. വലുപ്പ ചെറുപ്പമില്ലാതെ എല്ലാവരുടെയും ഇഷ്ട തോഴാനാകാന്‍ ആമൂച്ചാക്ക് കഴിഞ്ഞത് ആരേയും ആകര്‍ഷിക്കുകയും കീഴ്‌പ്പെടുത്തിക്കളയുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ഇടപെടലുകള്‍ കൊണ്ടായിരുന്നു. നഗരസഭാ മുന്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ലുടെ വേര്‍പാടുണ്ടാക്കിയ വേദനകള്‍ക്കിടയിലാണ് പി.ബി അഹമ്മദും നമ്മെ വിട്ടുപോയിരിക്കുന്നത്. ഇതിനിടയില്‍ മാലിക്ദിനാര്‍ വലിയജുമുഅത്ത് പള്ളി കമ്മിറ്റി മുന്‍ പ്രസിഡണ്ട് മഹ്‌മൂദ് ഹാജിയും വിടപറഞ്ഞു.
ഏത് പ്രശ്‌നമായാലും ആമൂച്ചായോട് പറഞ്ഞാല്‍ ആ പ്രശ്‌നത്തില്‍ ഇടപെടാന്‍ ഒരു മടിയും കാണിക്കാറില്ല എന്നത് അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയാണ്. അവ പരിഹരിച്ചുകൊടുക്കാനും അദ്ദേഹത്തിന് നല്ല മിടുക്കുണ്ടായിരുന്നു. പൊലീസ് കേസായാലും അടിപിടി കേസായാലും ആമൂച്ച വളരെ തന്ത്രപരമായി ഇടപെട്ട് പരിഹരിച്ച് കൊടുക്കും.
നല്ല ഒരു ദീനി സ്‌നേഹിയും പള്ളികളും മദ്രസയും പണിത് തന്റെ സാമൂഹ്യ-ദീനി ദൗത്യം നിര്‍വഹിച്ച നിര്‍വൃതിയിലാണ് ആമൂച്ച അല്ലാഹുവിന്റെ സാന്നിധിയിലേക്ക് മടങ്ങിയിരിക്കുന്നത്.
നാഥാ, ഞങ്ങളെല്ലാവരേയും നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂടാന്‍ വിധി കൂട്ടി തരണേ എന്ന് പ്രാര്‍ത്ഥിക്കുന്നു.
നല്ല മനുഷ്യപ്പറ്റുള്ള മക്കളെ വളര്‍ത്തികൊണ്ട് വന്ന ആമൂച്ച നല്ല ഒരു ഭാഗ്യവാനും കൂടിയാണ്. ഇത്രയും പെട്ടെന്ന് ഞങ്ങളെ വിട്ട് പോകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. കഠിനമായ രോഗങ്ങളെ തന്റെ ഇച്ഛാ ശക്തി കൊണ്ട് അതിജീവിച്ച അദ്ദേഹം നിശ്ചയദാര്‍ഢ്യത്തിന്റെയും കരുത്തിന്റെയും പ്രതീകമായിരുന്നു. നാടിനും നാട്ടാര്‍ക്കും വളരെ ഇഷ്ടപ്പെട്ടവനും.
അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ എന്ന് ദുആ ചെയ്യുന്നു. ആമൂച്ചയുടെ വിയോഗം താങ്ങാനുള്ള കരുത്തും ക്ഷമയും ആ കുടുംബത്തിന് അല്ലാഹു നല്‍കുമാറാകട്ടെ. ആമീന്‍.

യഹ് യ തളങ്കര

Related Articles
Next Story
Share it