റദ്ദുച്ച സൗമ്യവും സംശുദ്ധവുമായ പൊതു ജീവിതത്തിനുടമ-ഹുസൈനാര്‍ ഹാജി എടച്ചാക്കൈ

ദുബായ്: സൗമ്യവും സംശുദ്ധവുമായ പൊതു ജീവിതത്തിലൂടെ കാസര്‍കോട് ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണ്ണ മുദ്ര പതിപ്പിച്ച് കടന്ന് പോയ നേതാവാണ് പി ബി അബ്ദുല്‍ റസാഖ് എന്ന് ദുബായ് കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തില്‍ നന്മയുടെ വഴി രൂപപ്പെടുത്തുന്നതില്‍ സമൂഹത്തിന് നേതൃത്വം നല്‍കുന്നവരുടെ വ്യക്തിപ്രഭാവത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്നും അത് നിറവേറ്റിയ ജന നായകനായിരുന്നു റദ്ദുച്ചയെന്നും അദ്ദേഹം പറഞ്ഞു. ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന സദസ്സും റദ്ദുച്ച […]

ദുബായ്: സൗമ്യവും സംശുദ്ധവുമായ പൊതു ജീവിതത്തിലൂടെ കാസര്‍കോട് ജില്ലയുടെ രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണ്ണ മുദ്ര പതിപ്പിച്ച് കടന്ന് പോയ നേതാവാണ് പി ബി അബ്ദുല്‍ റസാഖ് എന്ന് ദുബായ് കെഎംസിസി ആക്ടിങ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയത്തില്‍ നന്മയുടെ വഴി രൂപപ്പെടുത്തുന്നതില്‍ സമൂഹത്തിന് നേതൃത്വം നല്‍കുന്നവരുടെ വ്യക്തിപ്രഭാവത്തിന് ചെറുതല്ലാത്ത പങ്കുണ്ടെന്നും അത് നിറവേറ്റിയ ജന നായകനായിരുന്നു റദ്ദുച്ചയെന്നും അദ്ദേഹം പറഞ്ഞു. ദുബായ് കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രവാചക പ്രകീര്‍ത്തന സദസ്സും റദ്ദുച്ച അനുസ്മരണ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദേലമ്പാടി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പറും പിബി അബ്ദുല്‍ റസാഖിന്റ മകനുമായ പി ബി ഷഫീഖ് മുഖ്യാതിഥി ആയിരുന്നു. യഅഖൂബ് മൗലവി പുത്തിഗെ പ്രവാചക പ്രകീര്‍ത്തന സദസ്സിന് നേതൃത്വം നല്‍കി.
പി ബി ഷഫീഖിനുള്ള മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം ഹുസൈനാര്‍ ഹാജി എടച്ചാക്കൈ കൈമാറി. യുഎഇ ഗോള്‍ഡന്‍ വിസ കരസ്ഥമാക്കിയ ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍ അരിമലക്ക് സയ്യിദ് ഹഖീം തങ്ങളും പി ബി ഷഫീഖും ചേര്‍ന്ന് ഷാള്‍ അണിയിച്ചു. സാദാത്ത് അസോസിയേഷന്‍ വൈസ് പ്രസിഡന്റും മണ്ഡലം കെഎംസിസി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായ സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ അല്‍ ബുഖാരിക്ക് ഹംസ തൊട്ടിയില്‍ ഷാള്‍ അണിയിച്ചു. ഡോ. ഇസ്മായില്‍ മൊഗ്രാല്‍ സ്വാഗതവും സൈഫുദ്ദീന്‍ മൊഗ്രാല്‍ നന്ദിയും പറഞ്ഞു.
ദുബായ് കെഎംസിസിയുടെ വിവിധ ജില്ലാ മണ്ഡലം പഞ്ചായത്ത് നേതാക്കള്‍ സംബന്ധിച്ചു.
നേതാക്കളായ ഹംസ തൊട്ടിയില്‍, ഹനീഫ് ചെര്‍ക്കള, അഡ്വ. ഇബ്രാഹിം ഖലീല്‍, മജീദ് മടക്കിമല, അബ്ദുല്ല ആറങ്ങാടി, സലാം കന്യപ്പാടി, ഹനീഫ് ടിആര്‍, മഹമൂദ് മുട്ടം, സയ്യിദ് അബ്ദുല്‍ ഹഖീം തങ്ങള്‍ അല്‍ ബുഖാരി, സി എച്ച് നൂറുദ്ദീന്‍, ഹമീദ് സ്പിക്, ഹസ്സൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഷബീര്‍ കൈതക്കാട്, ശരീഫ് ചന്തേര, സുബൈര്‍ കുബണൂര്‍, മന്‍സൂര്‍ മര്‍ത്യ, അലി സാഗ്, സലാം പാട്‌ലടുക്ക, മുനീര്‍ ബേരിക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാന്‍ തലേക്കള, സത്താര്‍ ആലമ്പാടി, സഫ്വാന്‍ അണങ്കൂര്‍, ഷബീര്‍ കീഴൂര്‍, ബഷീര്‍ സി എ, മുനീര്‍ പള്ളിപ്പുറം, ബഷീര്‍ ബല്ലാകടപ്പുറം, ഷംസുദ്ദീന്‍ പുഞ്ചാവി, ശാഹുല്‍ തങ്ങള്‍, കുഞ്ഞഹമ്മദ് മൊഗ്രാല്‍, അബ്ദുല്‍ റഹ്‌മാന്‍ ഹാജി കടമ്പാര്‍, ഹസ്സന്‍ കുദുവ, ഷംസു മാസ്റ്റര്‍ പാട്‌ലടുക്ക, എ എച്ച് കെ അലി മുഗു, അബ്ദുള്ള പുതിയോത്ത് എന്നിവര്‍ പ്രസംഗിച്ചു.

Related Articles
Next Story
Share it