പി.ബി അബ്ദുല്‍ റസാഖ് മുസ്ലിം ലീഗിന്റെ കരുത്തായിരുന്നു-പി.എം.എ സലാം

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ മഞ്ചേശ്വരം എം.എല്‍.എയുമായിരുന്ന പി.ബി അബ്ദുല്‍ റസാഖ് മുസ്ലിം ലീഗിന്റെ കരുത്തായിരുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ജനപ്രതിനിധിയായും മുസ്ലിം ലീഗ് ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്ന സമയത്തൊക്കെ മുസ്ലിം ലീഗിനേക്കാളപ്പുറം മറ്റൊന്നും റസാഖിനുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അനുസ്മരണ പ്രഭാഷണം […]

കാസര്‍കോട്: മുസ്ലിം ലീഗ് നേതാവും മുന്‍ മഞ്ചേശ്വരം എം.എല്‍.എയുമായിരുന്ന പി.ബി അബ്ദുല്‍ റസാഖ് മുസ്ലിം ലീഗിന്റെ കരുത്തായിരുന്നുവെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ജനപ്രതിനിധിയായും മുസ്ലിം ലീഗ് ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്ന സമയത്തൊക്കെ മുസ്ലിം ലീഗിനേക്കാളപ്പുറം മറ്റൊന്നും റസാഖിനുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പി.ബി അബ്ദുല്‍ റസാഖ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. ഞങ്ങള്‍ രണ്ട് നിയമസഭ സാമാജികരായിരുന്നുവെങ്കിലും ഒരു എം.എല്‍.എയെ പോലെ പ്രവര്‍ത്തിച്ചവരായിരുന്നുവെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. കാസര്‍കോടിന്റെ പ്രശ്‌നങ്ങള്‍ മന്ത്രിമാരുടെയും ഉദ്യോഗസ്ഥന്മാരുടെയും മുമ്പിലവതരിപ്പിക്കുമ്പോള്‍ ഒരു വഴിയിലാണ് സഞ്ചരിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏഴുവര്‍ഷം വ്യത്യസ്ത മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത എം.എല്‍.എമാരായിട്ടു പോലും ഞങ്ങളുടെ അകവും പുറവും ഒന്നായിരുന്നുവെന്നും ഈ ഒരുമ കണ്ട സന്തോഷത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 'ബോബനും മോളിയും' എന്ന് ഞങ്ങളെ വിശേഷിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, വി.കെ.പി ഹമീദലി, പി.എം. മുനീര്‍ ഹാജി, എ.കെ.എം. അഷ്‌റഫ് എം.എല്‍.എ, എം.ബി യൂസുഫ്, കെ.ഇ.എ ബക്കര്‍, എ.എം കടവത്ത്, അഡ്വ:എന്‍.എ ഖാലിദ്, ടി.എ. മൂസ, എം. അബ്ബാസ്, എ.ബി ശാഫി, ടി.സി.എ. റഹ്‌മാന്‍, കെ. അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, അസീസ് മരിക്കെ, മാഹിന്‍ കേളോട്ട്, കല്ലട്ര അബ്ദുല്‍ ഖാദര്‍, ടി.എം. ഇഖ്ബാല്‍, കെ.ബി. മുഹമ്മദ് കുഞ്ഞി, ബദറുദ്ദീന്‍ കെ.കെ പ്രസംഗിച്ചു.

Related Articles
Next Story
Share it