കാസര്‍കോട്: പൈവളിഗെ ജുമാ മസ്ജിദ് പയ്യക്കി ദര്‍സ് ശതാബ്ദി ആഘോഷവും പയ്യക്കി ഉസ്താദ് ഉറൂസ് മുബാറക്കും 11ന് തുടക്കമാവുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 16 വരെയാണ് പരിപാടി. 11 ന് രാവിലെ ഒമ്പതരയ്ക്ക് കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ സിയാറത്തിന് നേതൃത്വം നല്‍കും. നുഅമാന്‍ തങ്ങള്‍ പൈവളിഗെ പതാക ഉയര്‍ത്തും. ഹാദി തങ്ങള്‍ മൊഗ്രാല്‍ മജ് ലിസുന്നുര് സംഗമത്തിന് നേതൃത്വം നല്‍കും. നൂറെ അജ്മീര്‍ തത്മീയ സംഗമം ഏഴരയ്ക്ക് നടക്കും ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം നിര്‍വ്വഹിക്കും. വലിയുദ്ധീന്‍ ഫൈസി വാഴക്കാട് നേതൃത്വം നല്‍കും. 12ന് രാത്രി ഏഴരയ്ക്ക് ഖലീല്‍ ഹുദവി പ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ഘാടനം നിര്‍വ്വഹിക്കും. 13ന് രാത്രി പേരോട് മുഹമ്മദ് അസ്ഹരി പ്രഭാഷണം നടത്തും. ഹുസൈന് സഅദി കെ.സി.റോഡ് ഉദ്ഘാടനം നിര്‍വഹിക്കും. 14ന് രാവിലെ പത്തിന് മുതഅല്ലീം സംഗമം. മൂന്ന് മണിക്ക് കുടുംബ സംഗമം. മാഹിന്‍ മുസ്ല്യാര്‍ തൊട്ടി, പ്രൊഫ. ളിയാവുദ്ധീന് ഫൈസി, അബ്ദുല്‍ സലാം ദാരിമി ആലംപാടി, ഡോ. സാലിം ഫൈസി കൊളത്തൂര്‍ സംബന്ധിക്കും. രാത്രി ഏഴരയ്ക്ക് മതപ്രഭാഷണം ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അഷ്റഫ് റഹ്മാനി ചൗക്കി പ്രസംഗിക്കും. 15ന് മതപ്രഭാഷണ സമാപന ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. നിറാജുദ്ദീന് ദാരിമി പത്തനാപുരം പ്രഭാഷണം നടത്തും. എം.എല്‍.എ.മാരായ എ.കെ.എം അഷ്റഫ്, എന്‍.എ.നെല്ലിക്കുന്ന് മുഖ്യാതിഥികളായിരിക്കും. സമാപന ദിവസം രാവിലെ പത്തിന് മൗലിദ് പാരായണത്തിന് കുമ്പോല്‍ സയ്യിദ് അലി തങ്ങള്‍ നേതൃത്വം നല്‍കും. ഉച്ചയ്ക്ക് ഒരു മണിക്ക് സ്നേഹസംഗമത്തില്‍ പി. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി. സംബന്ധിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ മജീദ് ദാരിമി, ഹനീഫ് ഹാജി, അസീസ് മരിക്കെ, പി.എസ്. ഇബ്രാഹിം ഹാജി, അസീസ് കളായി സംബന്ധിച്ചു.