പയസ്വിനി ഓണച്ചിന്തുകള്‍ വൈവിധ്യമായി

അബുദാബി: അബുദാബിയിലെ കാസര്‍കോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനിയുടെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ (ഐ.എസ്.സി)നടന്നു. ഓണച്ചിന്തുകള്‍ എന്ന പേരില്‍ നടന്ന ആഘോഷ പരിപാടികള്‍ പ്രസിഡണ്ട് ടി. വി. സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ഐ.എസ്.സി പ്രസിഡണ്ട് ഡി. നടരാജന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡണ്ട് റാഷിദ് പുമാടം, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് വി.പി. കൃഷ്ണകുമാര്‍, അബുദാബി മലയാളി സമാജം വൈസ് പ്രസിഡണ്ട് രെഖിന്‍ സോമന്‍, മലയാളം മിഷന്‍ അബുദാബി […]

അബുദാബി: അബുദാബിയിലെ കാസര്‍കോടുകാരുടെ കുടുംബ കൂട്ടായ്മയായ പയസ്വിനിയുടെ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഇന്ത്യ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററില്‍ (ഐ.എസ്.സി)നടന്നു. ഓണച്ചിന്തുകള്‍ എന്ന പേരില്‍ നടന്ന ആഘോഷ പരിപാടികള്‍ പ്രസിഡണ്ട് ടി. വി. സുരേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ഐ.എസ്.സി പ്രസിഡണ്ട് ഡി. നടരാജന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡണ്ട് റാഷിദ് പുമാടം, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് വി.പി. കൃഷ്ണകുമാര്‍, അബുദാബി മലയാളി സമാജം വൈസ് പ്രസിഡണ്ട് രെഖിന്‍ സോമന്‍, മലയാളം മിഷന്‍ അബുദാബി ചാപ്റ്റര്‍ ചെയര്‍മാനും അഹല്യ ഹോസ്പിറ്റല്‍ സീനിയര്‍ ഓപ്പറേഷന്‍സ് മാനേജറുമായ സൂരജ് പ്രഭാകരന്‍, പയസ്വിനി രക്ഷാധികാരികളായ ജയകുമാര്‍ പെരിയ, വേണുഗോപാലന്‍ നമ്പ്യാര്‍, ആര്‍ട്‌സ് സെക്രട്ടറി വിഷ്ണു തൃക്കരിപ്പൂര്‍ സംസാരിച്ചു.
സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറര്‍ അനൂപ് കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു. പയസ്വിനി കുടുംബങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി. താലപ്പൊലിയോടും ചെണ്ടമേളത്തോടും കൂടിയ ഘോഷയാത്രയും ഓണസദ്യയും ഉണ്ടായിരുന്നു.

Related Articles
Next Story
Share it