പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പ്; സംഘാടക സമിതി രൂപീകരിച്ചു

അബുദാബി: പയസ്വിനി അബുദാബി മെയ് 21ന് അബുദാബി അല്‍ നഹ്ദ നാഷണല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി ചാമ്പ്യന്‍ഷിപിന്റെ സംഘാടക സമിതി രൂപീകരിച്ചു.ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന രൂപീകരണ യോഗം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് വി.പി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പയസ്വനി പ്രസിഡണ്ട് ശ്രീജിത്ത് കുറ്റിക്കോല്‍ അധ്യക്ഷത വഹിച്ചു. മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍ ടൂര്‍ണ്ണമെന്റിന്റെ നാമധേയം പ്രഖ്യാപിച്ചു.സെക്രട്ടറി ദീപ ജയകുമാര്‍ സ്വാഗതവും ഫിനാന്‍സ് കണ്‍വീനര്‍ സുനില്‍ പാടി നന്ദിയും പറഞ്ഞു. […]

അബുദാബി: പയസ്വിനി അബുദാബി മെയ് 21ന് അബുദാബി അല്‍ നഹ്ദ നാഷണല്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സംഘടിപ്പിക്കുന്ന അഖിലേന്ത്യ കബഡി ചാമ്പ്യന്‍ഷിപിന്റെ സംഘാടക സമിതി രൂപീകരിച്ചു.
ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന രൂപീകരണ യോഗം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് വി.പി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. പയസ്വനി പ്രസിഡണ്ട് ശ്രീജിത്ത് കുറ്റിക്കോല്‍ അധ്യക്ഷത വഹിച്ചു. മലയാളി സമാജം പ്രസിഡണ്ട് റഫീഖ് കയനയില്‍ ടൂര്‍ണ്ണമെന്റിന്റെ നാമധേയം പ്രഖ്യാപിച്ചു.
സെക്രട്ടറി ദീപ ജയകുമാര്‍ സ്വാഗതവും ഫിനാന്‍സ് കണ്‍വീനര്‍ സുനില്‍ പാടി നന്ദിയും പറഞ്ഞു. സ്വാഗത സംഘം ചെയര്‍മാന്‍ റഫീഖ് കയനയില്‍, ജനറല്‍ കണ്‍വീനര്‍ ടി.വി സുരേഷ് കുമാര്‍. മുഖ്യ രക്ഷാധികാരിമാരായി ഡി. നടരാജന്‍ (പ്രസിഡണ്ട്, ഇന്ത്യ സോഷ്യല്‍ സെന്റര്‍), വി.പി കൃഷ്ണകുമാര്‍ (പ്രസിഡണ്ട്, കേരള സോഷ്യല്‍ സെന്റര്‍), പി. ബാവ ഹാജി (പ്രസിഡണ്ട്, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍), രക്ഷാധികാരിമാരായി എ.കെ ബീരാന്‍ കുട്ടി, യേശുശീലന്‍, ടി.കെ അബ്ദുസ്സലാം, ബാബു വടകര, സൂരജ് പ്രഭാകരന്‍, വി. നാരായണന്‍ നായര്‍, വൈസ് ചെയര്‍മാന്‍മാരായി എം.യു ഇര്‍ഷാദ്, സലീം ചിറക്കല്‍, മനോജ് കുമാര്‍ ടി.കെ, മുരളീധരന്‍ നായര്‍ ഷാര്‍ജ, ജയകുമാര്‍ പെരിയ ജോ: കണ്‍വീനര്‍മാരായി ശ്രീജിത്ത് കുറ്റിക്കോല്‍, വാരിജാക്ഷന്‍ ഒളിയത്തടുക്ക എന്നിവരെ തിരഞ്ഞെടുത്തു.

Related Articles
Next Story
Share it