പയസ്വിനി കബഡി: 02 പൊന്നാനി ജേതാക്കളായി
അബൂദാബി: പയസ്വിനി അബൂദാബി സംഘടിപ്പിച്ച പ്രഥമ പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പില്‍ 02 പൊന്നാനി ജേതാക്കളായി.അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ തിങ്ങി നിറഞ്ഞ ഗാലറിയെ സാക്ഷി നിര്‍ത്തിയാണ് 02 പൊന്നാനി ഫ്രണ്ട്സ് ആറാട്ടുകടവിനെ പരാജയപ്പെടുത്തി വിജയകിരീടം ചൂടിയത്.അബൂദാബി അല്‍ നഹ്ദ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന കബഡി ചാമ്പ്യന്‍ഷിപ്പ് അബൂദാബി കമ്മ്യൂണിറ്റി പൊലീസ് സ്‌പെഷ്യല്‍ വാറന്റ് ഓഫീസര്‍ ആയിഷ അല്‍ ദാഹരി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പൊലീസ് അഡൈ്വസര്‍ അബ്ദുല്‍ ജമാല്‍ മുഖ്യാതിഥിയായിരുന്നു. സമാപന ചടങ്ങില്‍ അദീബ് ഗ്രൂപ് സി.ഇ.ഒയും […]

അബൂദാബി: പയസ്വിനി അബൂദാബി സംഘടിപ്പിച്ച പ്രഥമ പയസ്വിനി കബഡി ചാമ്പ്യന്‍ഷിപ്പില്‍ 02 പൊന്നാനി ജേതാക്കളായി.
അത്യന്തം വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ തിങ്ങി നിറഞ്ഞ ഗാലറിയെ സാക്ഷി നിര്‍ത്തിയാണ് 02 പൊന്നാനി ഫ്രണ്ട്സ് ആറാട്ടുകടവിനെ പരാജയപ്പെടുത്തി വിജയകിരീടം ചൂടിയത്.
അബൂദാബി അല്‍ നഹ്ദ ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന കബഡി ചാമ്പ്യന്‍ഷിപ്പ് അബൂദാബി കമ്മ്യൂണിറ്റി പൊലീസ് സ്‌പെഷ്യല്‍ വാറന്റ് ഓഫീസര്‍ ആയിഷ അല്‍ ദാഹരി ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി പൊലീസ് അഡൈ്വസര്‍ അബ്ദുല്‍ ജമാല്‍ മുഖ്യാതിഥിയായിരുന്നു. സമാപന ചടങ്ങില്‍ അദീബ് ഗ്രൂപ് സി.ഇ.ഒയും ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്റര്‍ ഗവര്‍ണറുമായ ഡോ. അന്‍സാരി, അദീബ് ഗ്രൂപ്പ് മാനേജിങ് ഡയക്ടര്‍ വസീര്‍ ഹുസൈന്‍, റജബ് കാര്‍ഗോ മാനേജിങ് ഡയറക്ടര്‍ ഫൈസല്‍ കാരാട്ട്, സ്വാഗത സംഘം ചെയര്‍മാന്‍ റഫീഖ് കയനയില്‍, രക്ഷാധികാരി യേശു ശീലന്‍, വൈസ് ചെയര്‍മാന്‍മ്മാരായ എം.യു. ഇര്‍ഷാദ്, സലിം ചിറക്കല്‍, ഭാരവാഹികള്‍ ആയ സാബു അഗസ്റ്റിന്‍, അനൂപ് നമ്പ്യാര്‍, വി.ടി.വി. ദാമോദരന്‍, മലയാളി സമാജം വൈസ് പ്രസിഡണ്ട് രേഖിന്‍ സോമന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പത്തു പ്രമുഖ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ നാട്ടില്‍ നിന്ന് വിവിധ സംസ്ഥാനങ്ങളിലെ പ്രൊ കബഡി താരങ്ങളും ദേശീയ താരങ്ങളും വിവിധ ടീമുകള്‍ക്കായി അതിഥി താരങ്ങളായി എത്തിയത് ടൂര്‍ണമെന്റിന് കൊഴുപ്പേകി.