പുസ്തകോത്സവ സമാപന ദിനത്തില്‍ വേറിട്ട അനുഭവമായി പയസ്വിനി അബുദാബിയുടെ അക്ഷരശ്ലോക സദസ്സ്
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ സമാപന ദിനത്തില്‍ പ്രവാസ ലോകത്തിലെ മലയാളികള്‍ക്കാകെ മാതൃകയായി അക്ഷരശ്ലോകം അവതരിപ്പിച്ച് പയസ്വിനി അബുദാബിയുടെ ബാലവേദിയായ കളിപ്പന്തലിലെ ഇരുപത്തിമൂന്ന് കുട്ടികള്‍.റൈറ്റേര്‍സ് ഫോറത്തില്‍ മനോജ്ഞം മലയാളം പരിപാടിയുടെ ഭാഗമായി നടന്ന അക്ഷരശ്ലോകസദസ്സ് കേള്‍വിക്കാര്‍ക്ക് പ്രവാസഭൂമികയില്‍ ഏറെ പുതുമ നല്‍കിയ അനുഭവമായി. ഇന്ദ്രവജ്ര, വസന്തതിലകം, കുസുമമഞ്ജരി, പഞ്ചചാമരം എന്നിങ്ങനെ കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു അക്ഷര ശ്ലോകം അവതരിപ്പിച്ചത്. കളിപ്പന്തല്‍ കോര്‍ഡിനേറ്ററും അബുദാബി മലയാളം മിഷന്‍ അധ്യാപകനുമായ രമേശ് ദേവരാഗമാണ് കുട്ടികളെ അക്ഷരശ്ലോകത്തിനായി പരിശീലിപ്പിച്ചെടുത്തത്. ഷാര്‍ജ […]

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ സമാപന ദിനത്തില്‍ പ്രവാസ ലോകത്തിലെ മലയാളികള്‍ക്കാകെ മാതൃകയായി അക്ഷരശ്ലോകം അവതരിപ്പിച്ച് പയസ്വിനി അബുദാബിയുടെ ബാലവേദിയായ കളിപ്പന്തലിലെ ഇരുപത്തിമൂന്ന് കുട്ടികള്‍.
റൈറ്റേര്‍സ് ഫോറത്തില്‍ മനോജ്ഞം മലയാളം പരിപാടിയുടെ ഭാഗമായി നടന്ന അക്ഷരശ്ലോകസദസ്സ് കേള്‍വിക്കാര്‍ക്ക് പ്രവാസഭൂമികയില്‍ ഏറെ പുതുമ നല്‍കിയ അനുഭവമായി. ഇന്ദ്രവജ്ര, വസന്തതിലകം, കുസുമമഞ്ജരി, പഞ്ചചാമരം എന്നിങ്ങനെ കുട്ടികളെ നാലു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു അക്ഷര ശ്ലോകം അവതരിപ്പിച്ചത്. കളിപ്പന്തല്‍ കോര്‍ഡിനേറ്ററും അബുദാബി മലയാളം മിഷന്‍ അധ്യാപകനുമായ രമേശ് ദേവരാഗമാണ് കുട്ടികളെ അക്ഷരശ്ലോകത്തിനായി പരിശീലിപ്പിച്ചെടുത്തത്. ഷാര്‍ജ പുസ്തകോത്സവം എക്‌സ്റ്റേര്‍ണല്‍ അഫയേര്‍സ് കോര്‍ഡിനേറ്റര്‍ പി.വി. മോഹന്‍കുമാര്‍, മനോജ്ഞം മലയാളം കോര്‍ഡിനേറ്റര്‍ മനോജ് കളരിക്കല്‍, പയസ്വിനി പ്രസിഡണ്ട് ശ്രീജിത്ത് കുറ്റിക്കോല്‍, ഷാര്‍ജ മലയാളം മിഷന്‍ പ്രവര്‍ത്തകന്‍ അജിത് അരോളി എന്നിവര്‍ സംസാരിച്ചു. അഞ്ജലി വേണുഗോപാല്‍, ദിയാലക്ഷ്മി ശ്രീജിത്ത്, നേദ്യ വാരിജാക്ഷന്‍, പാര്‍വതി സുഭാഷ്, ഇഷാന്‍ സുജിത്ത്, ആദിത്യന്‍ ആനന്ദ്, ദേവനന്ദ ഉമേഷ്, ശ്രേയ രഞ്ജിത്ത്, ദേവര്‍ഷ് രമേഷ്, കാര്‍ത്തിക് ഷനോജ്, ദില്‍ഷ ഷജിത്, തന്മയ അനൂപ്, ദേവദര്‍ഷ് ഹരിപ്രസാദ്, അവന്തിക അനൂപ്, തന്‍വി സുനില്‍, അന്‍ഹിത മനോജ്, ആഗ്‌നേയ പ്രസാദ്, അനന്യ സുനില്‍, കണ്ണന്‍ സുദീപ്, വൈഗാലക്ഷ്മി ജയരാജ്, ദേവ്‌ന രമേഷ്, അമല്‍ന ജിജേഷ്, അക്ഷജ് സുഭാഷ് എന്നീ കുട്ടികളായിരുന്നു അക്ഷരശ്ലോകങ്ങള്‍ അവതരിപ്പിച്ചത്. രജി വേണുഗോപാല്‍, ഷിബിന ജയരാജ്, രാഖി ഹരിപ്രസാദ്, സ്മിത രഞ്ജിത്ത്, ഷീത സുരേഷ് എന്നിവര്‍ ഗ്രൂപ്പ് കോര്‍ഡിനേറ്റര്‍മാരായിരുന്നു.