കളിയും ചിരിയുമായി പയസ്വിനി അബൂദാബിയുടെ കളിപ്പന്തല്‍ അറിവിന്‍ പത്തായം
അബൂദാബി: പയസ്വിനി അബൂദാബിയുടെ ബാലവേദിയായ കളിപ്പന്തലിന്റെ അറിവിന്‍ പത്തായം സീസണ്‍-4 വ്യത്യസ്ത വിഷയങ്ങളിലുള്ള സെഷനുകളും കുടുംബാംഗങ്ങളുടെ കലാപരിപാടികളും കൊണ്ട് ശ്രദ്ധേയമായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നിന്ന് മാറി ഇത്തവണ അബൂദാബി അല്‍ കതീമിനടുത്തുള്ള ഐബിസ് ഫാമില്‍ വെച്ചാണ് പരിപാടി നടത്തിയത്. ദിവാകരന്‍ കുറ്റിക്കോല്‍ പാട്ടും കളിയും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയും, സതീഷ് കാവിലകത്ത് കോഫീ പൗഡര്‍ പെയിന്റിംഗിലും സുനില്‍ ഇ.പി. ശാസ്ത്ര പരീക്ഷണങ്ങളെ അധികരിച്ചും സെഷനുകള്‍ കൈകാര്യം ചെയ്തു. ക്യാമ്പ് ഫയര്‍ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും […]

അബൂദാബി: പയസ്വിനി അബൂദാബിയുടെ ബാലവേദിയായ കളിപ്പന്തലിന്റെ അറിവിന്‍ പത്തായം സീസണ്‍-4 വ്യത്യസ്ത വിഷയങ്ങളിലുള്ള സെഷനുകളും കുടുംബാംഗങ്ങളുടെ കലാപരിപാടികളും കൊണ്ട് ശ്രദ്ധേയമായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളില്‍ നിന്ന് മാറി ഇത്തവണ അബൂദാബി അല്‍ കതീമിനടുത്തുള്ള ഐബിസ് ഫാമില്‍ വെച്ചാണ് പരിപാടി നടത്തിയത്. ദിവാകരന്‍ കുറ്റിക്കോല്‍ പാട്ടും കളിയും എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയും, സതീഷ് കാവിലകത്ത് കോഫീ പൗഡര്‍ പെയിന്റിംഗിലും സുനില്‍ ഇ.പി. ശാസ്ത്ര പരീക്ഷണങ്ങളെ അധികരിച്ചും സെഷനുകള്‍ കൈകാര്യം ചെയ്തു. ക്യാമ്പ് ഫയര്‍ കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉല്ലാസം പകര്‍ന്നു. വാദ്യസമേതം അവതരിപ്പിച്ച നാടന്‍പാട്ടുകളും നൃത്തങ്ങളും ഗാനങ്ങളും ക്യാമ്പ് ഫയറിനെ മികവുറ്റതാക്കി.
ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് കളിപ്പന്തല്‍ കോര്‍ഡിനേറ്റര്‍ സ്മിത രഞ്ജിത്ത് നേതൃത്വം നല്‍കി. സെക്രട്ടറി ദേവനന്ദ ഉമേഷ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അനാമിക സുരേഷ് ക്യാമ്പിനെ പറ്റി വിശദീകരിച്ചു. പയസ്വിനി രക്ഷാധികാരി ടി.വി. സുരേഷ് കുമാര്‍, പ്രസിഡണ്ട് ഉമേഷ് കാഞ്ഞങ്ങാട് സംസാരിച്ചു. കളിപ്പന്തല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍ അക്ഷജ് സുഭാഷ് നന്ദി പറഞ്ഞു. അനന്യ സുനില്‍ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. സമാപന ചടങ്ങില്‍ പയസ്വിനി മുന്‍ രക്ഷാധികാരി ജയകുമാര്‍ പെരിയ, സെക്രട്ടറി രാധാകൃഷ്ണന്‍ ചെര്‍ക്കള, ത്യാഗരാജന്‍ സംസാരിച്ചു. വിവിധ സെഷനുകള്‍ കളിപ്പന്തല്‍ ഭാരവാഹികളായ ദേവജ് വിശ്വന്‍, അദ്വൈത് ജയകുമാര്‍, അര്‍ജുന്‍ ശ്രീകുമാര്‍, തന്‍വി സുനില്‍ നിയന്ത്രിച്ചു. കോര്‍ഡിനേറ്റര്‍ സ്മിത രഞ്ജിത്ത്, പയസ്വിനി ഭാരവാഹികളായ ശ്രീജിത്ത് കുറ്റിക്കോല്‍, വാരിജാക്ഷന്‍ ഉളിയത്തടുക്ക, ഷീത സുരേഷ്, ഷിബിന ജയരാജ്, ജിഷ പ്രസാദ്, ആശ വിനോദ്, വിപിന്‍ പാണ്ടിക്കണ്ടം, വിശ്വംഭരന്‍ കാമലോന്‍, വിനീത് കോടോത്ത്, പ്രദീഷ് പാനൂര്‍, സുധീഷ്, വിഷ്ണു തൃക്കരിപ്പൂര്‍, സുനില്‍ ബാബു, ദിലീപ് തുളിച്ചേരി, സുഭാഷ് അടിയോടി, ഹരീഷ് ആയമ്പാറ, ബബിത സുനില്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.