പയസ്വിനി അബുദാബി രക്തദാനം നടത്തി

അബുദാബി: അബുദാബിയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ പയസ്വിനി അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു പുണ്യറമദാന്‍ മാസത്തില്‍ സൗജന്യ രക്തദാന പരിപാടി സങ്കടിപ്പിച്ചു. മുസഫ സഫീര്‍ മാളിന് മുന്‍വശത്തെ നടത്തിയ രക്തദാന പരിപാടിയില്‍ സ്ത്രീകളടക്കം അറുപത്തിയഞ്ചു പേര്‍ രക്തദാനം നടത്തി. രക്തദാന പരിപാടിയില്‍ പയസ്വിനി പ്രസിഡണ്ട് ശ്രീജിത്ത് കുറ്റിക്കോല്‍, സെക്രട്ടറി ദീപ ജയകുമാര്‍, രക്ഷാധികാരിമാരായ ജയകുമാര്‍ പെരിയ, ടി.വി സുരേഷ് കുമാര്‍, രക്തദാന പരിപാടി കോര്‍ഡിനേറ്റര്‍ പ്രദീഷ് പാണൂര്‍, പയസ്വിനി ഭാരവാഹികള്‍, കുട്ടികള്‍, കുടുംബാംഗങ്ങള്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മുരളീധരന്‍ […]

അബുദാബി: അബുദാബിയിലെ കാസര്‍കോട്ടുകാരുടെ കൂട്ടായ്മയായ പയസ്വിനി അബുദാബി ബ്ലഡ് ബാങ്കുമായി സഹകരിച്ചു പുണ്യറമദാന്‍ മാസത്തില്‍ സൗജന്യ രക്തദാന പരിപാടി സങ്കടിപ്പിച്ചു. മുസഫ സഫീര്‍ മാളിന് മുന്‍വശത്തെ നടത്തിയ രക്തദാന പരിപാടിയില്‍ സ്ത്രീകളടക്കം അറുപത്തിയഞ്ചു പേര്‍ രക്തദാനം നടത്തി. രക്തദാന പരിപാടിയില്‍ പയസ്വിനി പ്രസിഡണ്ട് ശ്രീജിത്ത് കുറ്റിക്കോല്‍, സെക്രട്ടറി ദീപ ജയകുമാര്‍, രക്ഷാധികാരിമാരായ ജയകുമാര്‍ പെരിയ, ടി.വി സുരേഷ് കുമാര്‍, രക്തദാന പരിപാടി കോര്‍ഡിനേറ്റര്‍ പ്രദീഷ് പാണൂര്‍, പയസ്വിനി ഭാരവാഹികള്‍, കുട്ടികള്‍, കുടുംബാംഗങ്ങള്‍ ക്യാമ്പിന് നേതൃത്വം നല്‍കി. മുരളീധരന്‍ നായര്‍ തായന്നൂര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. രക്തദാനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ പ്ലക്കാര്‍ഡുകളുമേന്തി കുട്ടികള്‍ അണിനിരന്നത് ശ്രദ്ധേയമായി.

Related Articles
Next Story
Share it