സുഗതകുമാരി നട്ട 'പയസ്വിനി'ക്ക് പുതുപ്പിറവിയുടെ പിറന്നാള്‍മധുരം

കാസര്‍കോട്: ഊരാളുങ്കല്‍ സൊസൈറ്റി സുരക്ഷിതമായി ഇളക്കി താളിപ്പടുപ്പ് അടുക്കത്ത്ബയല്‍ സ്‌കൂള്‍ അങ്കണത്തില്‍ സ്ഥാപിച്ച തേന്മാവായ 'പയസ്വിനി'ക്ക് പുനര്‍ജന്മത്തിന്റെ ആദ്യപിറന്നാള്‍ കൊണ്ടാടി. കവയിത്രി ബി. സുഗതകുമാരി നട്ട മാവ് എന്നു പേരായ മാവ് ആറുവരിയിലേക്കുള്ള ദേശീയപാത 66-ന്റെ വികസനത്തിന് വഴിയൊരുക്കാനാണ് കഴിഞ്ഞവര്‍ഷം ജൂണ്‍ 15ന് മാറ്റിനട്ടത്. പയസ്വിനിയുടെ പുതിയ ആവാസത്തിന്റെ പിറന്നാള്‍ സ്‌കൂളിലെ കുട്ടികളും നാട്ടുകാരും ചേര്‍ന്ന് ആഘോഷിച്ചു.പയസ്വിനിക്ക് 16 വയസ് ഉള്ളപ്പോഴാണ് കാസര്‍കോട് ടൗണില്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് അതിനെ മാറ്റിനടുന്നത്. ഇപ്പോള്‍ മധുരപ്പതിനേഴ്. ഊരാളുങ്കല്‍ […]

കാസര്‍കോട്: ഊരാളുങ്കല്‍ സൊസൈറ്റി സുരക്ഷിതമായി ഇളക്കി താളിപ്പടുപ്പ് അടുക്കത്ത്ബയല്‍ സ്‌കൂള്‍ അങ്കണത്തില്‍ സ്ഥാപിച്ച തേന്മാവായ 'പയസ്വിനി'ക്ക് പുനര്‍ജന്മത്തിന്റെ ആദ്യപിറന്നാള്‍ കൊണ്ടാടി. കവയിത്രി ബി. സുഗതകുമാരി നട്ട മാവ് എന്നു പേരായ മാവ് ആറുവരിയിലേക്കുള്ള ദേശീയപാത 66-ന്റെ വികസനത്തിന് വഴിയൊരുക്കാനാണ് കഴിഞ്ഞവര്‍ഷം ജൂണ്‍ 15ന് മാറ്റിനട്ടത്. പയസ്വിനിയുടെ പുതിയ ആവാസത്തിന്റെ പിറന്നാള്‍ സ്‌കൂളിലെ കുട്ടികളും നാട്ടുകാരും ചേര്‍ന്ന് ആഘോഷിച്ചു.
പയസ്വിനിക്ക് 16 വയസ് ഉള്ളപ്പോഴാണ് കാസര്‍കോട് ടൗണില്‍ പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് അതിനെ മാറ്റിനടുന്നത്. ഇപ്പോള്‍ മധുരപ്പതിനേഴ്. ഊരാളുങ്കല്‍ സൊസൈറ്റിയും അടുക്കത്ത്ബയല്‍ സ്‌കൂളിലെ കുട്ടികളും ആറ്റുനോറ്റു സംരക്ഷിച്ചുവന്ന പയസ്വിനി പൂര്‍ണ്ണ ആരോഗ്യവതിയാണ്. മൂന്നുമാസം മുമ്പ് അതു നിറയെ തളിത്തപ്പോഴും എല്ലാവരും അവള്‍ക്കു ചുറ്റും കൂടി സ്‌നേഹാശംസ അര്‍പ്പിച്ചിരുന്നു.
കാസര്‍കോട് സോഷ്യല്‍ ഫോറസ്ട്രി വകുപ്പും കാസര്‍കോട് വനം വകുപ്പുമാണ് വൃക്ഷസംരക്ഷണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. കേരള വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു മാര്‍ഗനിര്‍ദേശങ്ങളും വാങ്ങിയിരുന്നു.
പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ തണല്‍മരങ്ങള്‍ സംരക്ഷിക്കാന്‍ നടന്ന പരിപാടിയുടെ ഭാഗമായി 2006 ഡിസംബറിലാണ് സുഗതകുമാരി മാവ് നട്ടത്. സുഗതകുമാരിതന്നെയാണ് പയസ്വിനി എന്നു പേരിട്ടതും.
ഹോട്ട് മിക്‌സ് പ്ലാന്റുകള്‍ ജൈവ ഇന്ധനത്തിലേക്കു മാറ്റുന്നതടക്കം വിപുലമായ നെറ്റ് സീറോ പദ്ധതികള്‍ സൊസൈറ്റി നടത്തിവരുന്നുണ്ട്. സംസ്ഥാനത്തെ ഏഴു കേന്ദ്രങ്ങളില്‍ ഏഴുതരം വനങ്ങള്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന മഴവില്‍ വനവത്ക്കരണപരിപാടിയടക്കം വിപുലമായ പ്രവര്‍ത്തനം കഴിഞ്ഞവര്‍ഷം ലോകപരിസ്ഥിതിദിനത്തില്‍ തുടക്കം കുറിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവന്‍ വര്‍ക് സൈറ്റുകളിലും സൊസൈറ്റി സമാനമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചുവരുന്നുണ്ട്.

Related Articles
Next Story
Share it