സെന്റ് പോള്‍സ് ഫുട്‌ബോള്‍ അക്കാദമി ജേതാക്കള്‍

കാസര്‍കോട്: നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല ബേബി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് പോള്‍സ് ഫുട്‌ബോള്‍ അക്കാദമി ജേതാക്കളായി. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് നാസ്‌ക് ഫുട്‌ബോള്‍ അക്കാദമിയെയാണ് പരാജയപ്പെടുത്തിയത്. വിജയികള്‍ക്കുള്ള ട്രോഫി നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ വിതരണം ചെയ്തു. സിദ്ദീഖ് ചക്കര സ്വാഗതം പറഞ്ഞു. നവാസ് പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. ചെങ്കളം സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, ഇബ്രാഹിം ബാങ്കോട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കോച്ചുമാരായ അജിത് കുമാര്‍, സഹീര്‍ ചൂരി, അസീര്‍ നായന്മാര്‍മൂല, വിഷാറത്ത് ഉദുമ, […]

കാസര്‍കോട്: നഗരസഭാ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാതല ബേബി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സെന്റ് പോള്‍സ് ഫുട്‌ബോള്‍ അക്കാദമി ജേതാക്കളായി. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് നാസ്‌ക് ഫുട്‌ബോള്‍ അക്കാദമിയെയാണ് പരാജയപ്പെടുത്തിയത്. വിജയികള്‍ക്കുള്ള ട്രോഫി നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍ വിതരണം ചെയ്തു. സിദ്ദീഖ് ചക്കര സ്വാഗതം പറഞ്ഞു. നവാസ് പള്ളിക്കാല്‍ അധ്യക്ഷത വഹിച്ചു. ചെങ്കളം സമീര്‍ ബെസ്റ്റ് ഗോള്‍ഡ്, ഇബ്രാഹിം ബാങ്കോട് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കോച്ചുമാരായ അജിത് കുമാര്‍, സഹീര്‍ ചൂരി, അസീര്‍ നായന്മാര്‍മൂല, വിഷാറത്ത് ഉദുമ, ഷുക്കൂര്‍ നായന്മാര്‍മൂല, തല്‍ഹത്ത് അബ്ദുല്ല, റിജാസ്, മൂവാര്‍ സുലൈമാന്‍, ഹാരിസ് നായന്മാര്‍മൂല, ശുക്കൂര്‍, അഷ്‌റഫ്, അംലാദ്, കമറുദ്ദീന്‍ പ്രസംഗിച്ചു. കമ്മു തളങ്കര നന്ദി പറഞ്ഞു.

Related Articles
Next Story
Share it