പാട്ടുപെട്ടി പുരസ്‌കാരം ധനഞ്ജയപണിക്കര്‍ക്ക്

കുണ്ടംകുഴി: പാട്ടുകാരുടെയും സംഗീത സാഹിത്യകാരന്‍മാരുടെയും കൂട്ടായ്മയായ പാട്ടുപെട്ടിയുടെ 2023ലെ പുരസ്‌കാരത്തിന് പടുപ്പ് സ്വദേശിയും തെയ്യക്കാരനും ഗായകനുമായ ധനഞ്ജയന്‍ പണിക്കര്‍ അര്‍ഹനായി. അച്ഛന്‍ കുമാരന്‍ പണിക്കറുടെയും കുണ്ടംകുഴി കൃഷ്ണന്‍ ഭാഗവതരുടെയും കീഴിലാണ് സംഗീത പഠനം നടത്തിയത്. ആകാശവാണി സിംഗര്‍ ആയിരുന്ന ധനജ്ഞയന്‍ പണിക്കര്‍ കഥകളി സംഗീതജ്ഞന്‍ കൂടിയാണ്. കഥകളി സംഗീത അധ്യാപനം പറശിനി ദാമോദരന്‍ നമ്പീശന്‍ അവര്‍കളുടെ കീഴിലാണ് പഠിച്ചത്. യുവജനോത്സവത്തില്‍ ലളിതഗാന മത്സരത്തില്‍ 1980ല്‍ സംസ്ഥാനത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. പ്രശസ്ത സംഗീതജ്ഞന്‍ രഘുപണിക്കര്‍ പെരിയ സംഗീത […]

കുണ്ടംകുഴി: പാട്ടുകാരുടെയും സംഗീത സാഹിത്യകാരന്‍മാരുടെയും കൂട്ടായ്മയായ പാട്ടുപെട്ടിയുടെ 2023ലെ പുരസ്‌കാരത്തിന് പടുപ്പ് സ്വദേശിയും തെയ്യക്കാരനും ഗായകനുമായ ധനഞ്ജയന്‍ പണിക്കര്‍ അര്‍ഹനായി. അച്ഛന്‍ കുമാരന്‍ പണിക്കറുടെയും കുണ്ടംകുഴി കൃഷ്ണന്‍ ഭാഗവതരുടെയും കീഴിലാണ് സംഗീത പഠനം നടത്തിയത്. ആകാശവാണി സിംഗര്‍ ആയിരുന്ന ധനജ്ഞയന്‍ പണിക്കര്‍ കഥകളി സംഗീതജ്ഞന്‍ കൂടിയാണ്. കഥകളി സംഗീത അധ്യാപനം പറശിനി ദാമോദരന്‍ നമ്പീശന്‍ അവര്‍കളുടെ കീഴിലാണ് പഠിച്ചത്. യുവജനോത്സവത്തില്‍ ലളിതഗാന മത്സരത്തില്‍ 1980ല്‍ സംസ്ഥാനത്തില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. പ്രശസ്ത സംഗീതജ്ഞന്‍ രഘുപണിക്കര്‍ പെരിയ സംഗീത സംവിധാനം നല്‍കിയ രുദ്രാക്ഷം, അജരപുഷ്പ്പങ്ങള്‍, മുണ്ടോള്‍പ്രസാദം എന്നീ ഭക്തിഗാന കാസറ്റുകളില്‍ പാടിയിരുന്നു. 1980 കാലഘട്ടങ്ങളില്‍ തുടങ്ങിയ സംഗീത പരിപാടികള്‍ ഇന്നും തുടരുന്നു. തമ്പായിയാണ് അമ്മ. ഭാര്യ: പുഷ്പലത. ഏപ്രില്‍ 23ന് രാവിലെ 10ന് കുണ്ടംകുഴി വ്യാപാരഭവനില്‍ നടക്കുന്ന പാട്ടുപെട്ടിയുടെ കുടുംബസംഗമത്തില്‍ കവി മുരുകന്‍ കാട്ടാക്കട പുരസ്‌കാര വിതരണം നടത്തും.

Related Articles
Next Story
Share it