പട്ടിക്കാട് ജാമിഅ ഡയമണ്ട് ജൂബിലി സമ്മേളനം ഫെബ്രുവരിയില്‍

കാസര്‍കോട്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ ഡയമണ്ട് ജൂബിലി വാര്‍ഷിക മഹാസമ്മേളനം 2023 ഫെബ്രുവരിയില്‍ ഫൈസാബാദില്‍ നടക്കും. സമ്മേളന പ്രചരണാര്‍ത്ഥം ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രചരണ ഉദ്ഘാടനം കാസര്‍കോട് പെരുമ്പളയില്‍ ശൈഖുല്‍ ജാമിഅ പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിച്ചു. ഓസ്‌ഫോജ്‌ന ജില്ലാ പ്രസിഡണ്ട് കെ.ടി അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക ആമുഖപ്രഭാഷണം നടത്തി. സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി, ഉസ്താദ് ളിയാഹുദ്ദീന്‍ ഫൈസി, മുഹമ്മദലി ഫൈസി […]

കാസര്‍കോട്: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ ഡയമണ്ട് ജൂബിലി വാര്‍ഷിക മഹാസമ്മേളനം 2023 ഫെബ്രുവരിയില്‍ ഫൈസാബാദില്‍ നടക്കും. സമ്മേളന പ്രചരണാര്‍ത്ഥം ജില്ലാതലങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രചരണ ഉദ്ഘാടനം കാസര്‍കോട് പെരുമ്പളയില്‍ ശൈഖുല്‍ ജാമിഅ പ്രൊഫ.കെ. ആലിക്കുട്ടി മുസ്ലിയാര്‍ നിര്‍വഹിച്ചു. ഓസ്‌ഫോജ്‌ന ജില്ലാ പ്രസിഡണ്ട് കെ.ടി അബ്ദുല്ല ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ ഫൈസി ഇടിയടുക്ക ആമുഖപ്രഭാഷണം നടത്തി. സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി, ഉസ്താദ് ളിയാഹുദ്ദീന്‍ ഫൈസി, മുഹമ്മദലി ഫൈസി കൂമണ്ണ, എസ്.കെ.എസ്.എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് ദാരിമി, വിദ്യാഭ്യാസ ബോര്‍ഡ് ഉത്തരമേഖലാ കോഡിനേറ്റര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ ഫൈസി, എസ്.എം.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എം.എച്ച് മഹ്മൂദ് ഖാസിം ഫൈസി സീതാംഗോളി, ഹാരിസ് ദാരിമി ബെദിര, കെ.എച്ച് അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, സുഹൈല്‍ ഫൈസി കമ്പാര്‍, മുഹമ്മദ് ഫൈസി ആദൂര്‍, അബ്ദുല്ല ഹാജി, ശാലിമാര്‍ മുനിര്‍ അണങ്കൂര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it