ഭൂ പ്രശ്‌നം പരിഹരിക്കാന്‍ നിയോജക മണ്ഡലം തലത്തില്‍ പട്ടയ അസംബ്ലി സംഘടിപ്പിക്കും-മന്ത്രി കെ.രാജന്‍

കാസര്‍കോട്: കേരളത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 140 നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ ജുലായ് അഞ്ച് മുതല്‍ ആഗസ്റ്റ് 20 വരെ റവന്യൂ വകുപ്പ് പട്ടയം അസംബ്ലി സംഘടിപ്പിക്കുമെന്ന് റവന്യു, സര്‍വ്വേ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ത്രിതല-നഗരസഭ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും ഉള്‍പ്പടെ പങ്കെടുക്കും. ഇതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും.ഭൂവിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാനത്ത് […]

കാസര്‍കോട്: കേരളത്തിലെ പട്ടയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ 140 നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ അധ്യക്ഷതയില്‍ ജുലായ് അഞ്ച് മുതല്‍ ആഗസ്റ്റ് 20 വരെ റവന്യൂ വകുപ്പ് പട്ടയം അസംബ്ലി സംഘടിപ്പിക്കുമെന്ന് റവന്യു, സര്‍വ്വേ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ത്രിതല-നഗരസഭ ജനപ്രതിനിധികളും റവന്യു ഉദ്യോഗസ്ഥരും ഉള്‍പ്പടെ പങ്കെടുക്കും. ഇതിനായി നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും.
ഭൂവിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാനത്ത് പട്ടയമിഷന്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് പട്ടയമിഷന്‍ രൂപീകരിക്കുന്നത്. ചീഫ് സെക്രട്ടറി ചെയര്‍മാനും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറും ഏഴ് വകുപ്പ് സെക്രട്ടറിമാര്‍ അംഗങ്ങളുമായി മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും. റവന്യു സെക്രട്ടറിയേറ്റ് മുതല്‍ വില്ലേജ് തലം വരെ ബന്ധപ്പെടുത്തിയാണ് പട്ടയമിഷന്‍ രൂപീകരിക്കുക. സംസ്ഥാന, ജില്ലാ താലൂക്ക് തലത്തില്‍ ദൗത്യ സമിതികള്‍ നിലവില്‍ വരും. വില്ലേജ് ജനകീയ സമിതികള്‍ പട്ടയമിഷന്റെ ഭാഗമായി വിവരശേഖരണ സമിതികളായി പ്രവര്‍ത്തിക്കും. ലാന്‍ഡ് ബോര്‍ഡ് പട്ടയ പ്രശ്നം പരിഹരിക്കാന്‍ നാല് മേഖലകളാക്കി ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് സ്വതന്ത്ര ചുമതല നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകള്‍ക്കായി ഒരു മേഖലയുണ്ടാകും. രജിസ്ട്രേഷന്‍ വകുപ്പിന്റെ പേള്‍, റവന്യു വകുപ്പിന്റെ റെലിസ്, സര്‍വ്വേ വകുപ്പിന്റെ ഇ-മാപ്പ് പോര്‍ട്ടലുകള്‍ സംയോജിപ്പിച്ച് എന്റെ ഭൂമി എന്ന പേരില്‍ ഇന്റേഗ്രേറ്റഡ് വെബ് പോര്‍ട്ടല്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഡിജിറ്റല്‍ റിസര്‍വ്വേ നടത്തിയ ഭൂമിയുടെ എല്ലാ വിവരങ്ങളും ഈ പോര്‍ട്ടലില്‍ നിന്ന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഐക്യ കേരളത്തില്‍ ആദ്യമായി സെറ്റില്‍മെന്റ് ആക്ട് കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ എ.കെ.എം അഷറഫ്, സി.എച്ച്. കുഞ്ഞമ്പു, ഇ.ചന്ദ്രശേഖരന്‍, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, വാര്‍ഡ് കൗണ്‍സിലര്‍ വന്ദന ശ്രീധര, എ.ഡി.എം കെ.നവീന്‍ ബാബു, ഡെപ്യൂട്ടി കലക്ടര്‍ ജെഗ്ഗി പോള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ടി.എം.എ. അബ്ദുല്‍ കരീം, ടി. കൃഷ്ണന്‍, അസീസ് കടപ്പുറം, ബി.അബ്ദുല്‍ ഗഫൂര്‍, കരീം മൈല്‍പ്പാറ, എം. അനന്തന്‍ നമ്പ്യാര്‍, പി.ടി. നന്ദകുമാര്‍, ജോര്‍ജ് പൈനാപ്പിള്ളി, നാഷണല്‍ അബ്ദുല്ല, വി.കെ.രമേശന്‍, ടിമ്പര്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ സ്വാഗതവും ആര്‍.ഡി.ഒ അതുല്‍ സ്വാമിനാഥ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it