ഇരയുടേതുള്‍പ്പെടെ ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം ആറ് മാസം അലക്കണം; വിചിത്രമായ വ്യവസ്ഥയില്‍ ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം; ജഡ്ജിയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശം

പട്ന: വിചിത്രമായ വ്യവസ്ഥയില്‍ ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ജഡ്ജിയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ബിഹാറിലെ മധുബാനി ജില്ലയിലാണ് സംഭവം. ഇരയുടേതുള്‍പ്പെടെ ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം അടുത്ത ആറ് മാസത്തേക്ക് അലക്കണമെന്ന വിചിത്രമായ വ്യവസ്ഥയിലാണ് ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. സംഭവം വിവാദമായതോടെ ഹൈക്കോടതി ഇടപെടുകയായിരുന്നു. മധുബാനിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായ അവിനാഷ് കുമാറാണ് വിചിത്രമായ തീരുമാനം കൈകൊണ്ടത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജുഡീഷ്യല്‍ ജോലികളില്‍ […]

പട്ന: വിചിത്രമായ വ്യവസ്ഥയില്‍ ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ച കീഴ്‌ക്കോടതി ജഡ്ജിയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്ന് മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ബിഹാറിലെ മധുബാനി ജില്ലയിലാണ് സംഭവം. ഇരയുടേതുള്‍പ്പെടെ ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകളുടെയും വസ്ത്രം അടുത്ത ആറ് മാസത്തേക്ക് അലക്കണമെന്ന വിചിത്രമായ വ്യവസ്ഥയിലാണ് ബലാത്സംഗക്കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. സംഭവം വിവാദമായതോടെ ഹൈക്കോടതി ഇടപെടുകയായിരുന്നു.

മധുബാനിയിലെ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജിയായ അവിനാഷ് കുമാറാണ് വിചിത്രമായ തീരുമാനം കൈകൊണ്ടത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ഹൈക്കോടതി നിര്‍ദേശം. പ്രതിയായ ലാലന്‍ കുമാറിന് 20 വയസ് മാത്രമെ പ്രായമുള്ളൂവെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും സമൂഹസേവനം ചെയ്യാന്‍ പ്രതി തയ്യാറാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിക്കുകായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജഡ്ജിയുടെ വിചിത്രമായ വിധി.

മുമ്പും വ്യത്യസ്തമായ ശിക്ഷാവിധികള്‍ അവിനാഷ് കുമാര്‍ പുറപ്പെടുവിച്ചിരുന്നു. ലോക്ഡൗണ്‍ സമയത്ത് സ്‌കൂള്‍ തുറന്നതിന് ഒരു അദ്ധ്യാപികയോട് ഫീസ് വാങ്ങാതെ ആറ് മാസം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനും നേരത്തെ അവിനാഷ് കുമാര്‍ ഉത്തരവിട്ടിരുന്നു.

Related Articles
Next Story
Share it