പട്‌ള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കമ്പ്യൂട്ടര്‍ ലാബ് ആന്റ് റീഡിങ് റൂം ഉദ്ഘാടനം ചെയ്തു

പട്‌ള: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പട്‌ലയില്‍ കെ. അബൂബക്കര്‍ സ്മാരക കമ്പ്യൂട്ടര്‍ ലാബിന്റെയും പി.സീതികുഞ്ഞി സ്മാരക വായന മുറിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. കണക്റ്റിംഗ് പട്‌ലയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും പൂര്‍വ്വവിദ്യാര്‍ഥികളുടെയും വക കമ്പ്യൂട്ടറുകള്‍ സംഭാവന ചെയ്തു. ചടങ്ങില്‍ ഡിവിഷന്‍ മെമ്പര്‍ ജാസ്മിന്‍ കബീര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സേവന പ്രവര്‍ത്തനം സ്‌കൂളിനെ മികവിന്റെ മാതൃകയാക്കുന്നതാണെന്ന് ബേബി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമദ്, വാര്‍ഡ് […]

പട്‌ള: ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പട്‌ലയില്‍ കെ. അബൂബക്കര്‍ സ്മാരക കമ്പ്യൂട്ടര്‍ ലാബിന്റെയും പി.സീതികുഞ്ഞി സ്മാരക വായന മുറിയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. കണക്റ്റിംഗ് പട്‌ലയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെയും പൂര്‍വ്വവിദ്യാര്‍ഥികളുടെയും വക കമ്പ്യൂട്ടറുകള്‍ സംഭാവന ചെയ്തു. ചടങ്ങില്‍ ഡിവിഷന്‍ മെമ്പര്‍ ജാസ്മിന്‍ കബീര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും സേവന പ്രവര്‍ത്തനം സ്‌കൂളിനെ മികവിന്റെ മാതൃകയാക്കുന്നതാണെന്ന് ബേബി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല അഹമദ്, വാര്‍ഡ് മെമ്പര്‍ നസീറ മജീദ്, ഹെഡ്മാസ്റ്റര്‍ പ്രദീപ് പി.ആര്‍, സി.എച്ച് അബൂബക്കര്‍, സായിദ് കെ.എം, പി.ടി.ഉഷ, പ്രദീപ് കുമാര്‍ യു, എം.എ. മജീദ്, അസ്ലം പട്‌ല, അസ്ലം മാവില സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് എച്ച്.കെ. അബ്ദുറഹ്‌മാന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ ശ്രീഷാ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it