ഡോക്ടര്‍മാരുടെ സമരത്തില്‍ രോഗികള്‍ വലഞ്ഞു
കാസര്‍കോട്: ആയുര്‍വ്വേദ പി.ജി. ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കുന്ന ഉത്തരവില്‍ പ്രതിഷേധിച്ച് അലോപ്പതി ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി നടത്തുന്ന സമരത്തില്‍ സംസ്ഥാനത്തും രോഗികള്‍ വലഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(ഐ.എം.എ)നേതൃത്വത്തിലാണ് ഒ.പി. ബഹിഷ്‌കരിച്ചുകൊണ്ടുള്ള ഡോക്ടര്‍മാരുടെ സമരം. സര്‍ക്കാര്‍ ആസ്പത്രികളിലെ ഡോക്ടര്‍മാര്‍ക്ക് പുറമെ സ്വകാര്യ ആസ്പത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കുന്നുണ്ട്. അവശരായ രോഗികള്‍ പോലും ചികിത്സ കിട്ടാതെ മടങ്ങിപ്പോകേണ്ട അവസ്ഥയാണ് സംസ്ഥാനത്തെ ആസ്പത്രികളില്‍ ഉണ്ടായത്. മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആസ്പത്രികളിലും അടക്കം രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ തിരികെ പോകേണ്ടിവന്നു. അതേ സമയം […]

കാസര്‍കോട്: ആയുര്‍വ്വേദ പി.ജി. ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ അനുമതി നല്‍കുന്ന ഉത്തരവില്‍ പ്രതിഷേധിച്ച് അലോപ്പതി ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി നടത്തുന്ന സമരത്തില്‍ സംസ്ഥാനത്തും രോഗികള്‍ വലഞ്ഞു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ(ഐ.എം.എ)നേതൃത്വത്തിലാണ് ഒ.പി. ബഹിഷ്‌കരിച്ചുകൊണ്ടുള്ള ഡോക്ടര്‍മാരുടെ സമരം. സര്‍ക്കാര്‍ ആസ്പത്രികളിലെ ഡോക്ടര്‍മാര്‍ക്ക് പുറമെ സ്വകാര്യ ആസ്പത്രികളിലെ ഡോക്ടര്‍മാരും പണിമുടക്കുന്നുണ്ട്. അവശരായ രോഗികള്‍ പോലും ചികിത്സ കിട്ടാതെ മടങ്ങിപ്പോകേണ്ട അവസ്ഥയാണ് സംസ്ഥാനത്തെ ആസ്പത്രികളില്‍ ഉണ്ടായത്.
മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആസ്പത്രികളിലും അടക്കം രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ തിരികെ പോകേണ്ടിവന്നു. അതേ സമയം അത്യാഹിത വിഭാഗത്തില്‍ മാത്രം രോഗികളെ പരിശോധിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ പണിമുടക്കിനെ തുടര്‍ന്ന് കാസര്‍കോട്ടും രോഗികള്‍ വലഞ്ഞു. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ 54 ഡോക്ടര്‍മാരില്‍ കാഷ്യാലിറ്റി, എമര്‍ജന്‍സി വിഭാഗത്തിലെ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണ് ഇന്ന് രോഗികളെ പരിശോധിച്ചത്.
ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ പല രോഗികളും ചികിത്സ കിട്ടാതെ മടങ്ങി. സമരത്തില്‍ ഡോക്ടര്‍മാരുടെ സംഘടനകളായ കെ.ജി.എം.സി.ടി.എ, കെ.ജി.എം.ഒ.എ., കെ.ജി.എസ്.ഡി.എ., കെ.ജി.ഐ.എം.ഒ.എ., കെ.പി.എം.സി.ടി.എ. തുടങ്ങിയ സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ 6 മണിക്ക് തുടങ്ങിയ സമരം വൈകിട്ട് ആറ് വരെയാണ്.