ചികിത്സയിലിരിക്കെ രോഗി മരിച്ചു: ശ്യാമിന് വേണ്ടി സമാഹരിച്ച പണം സമാനരോഗികള്‍ക്ക് വിതരണം ചെയ്തു

പാലക്കുന്ന്: ഇരുവൃക്കകളും തകരാറിലായ നാലാംവാതുക്കല്‍ കുന്നുമ്മലിലെ ശ്യാംകുമാറിന്റെ ചികിത്സയ്ക്ക് നാട്ടുകാര്‍ കമ്മിറ്റിയുണ്ടാക്കി ഫണ്ട് സ്വരൂപിച്ചിരുന്നു. രോഗിയുടെ കുടുംബത്തെ നേരിട്ട് ഏല്‍പ്പിച്ചതടക്കം 8.5 ലക്ഷം രൂപയാണ് സമാഹരിച്ചത്. ഈ തുക പൂര്‍ണമായും ഉപയോഗിക്കും മുമ്പേ ഒരു വര്‍ഷം മുമ്പ് രോഗി മരണപ്പെട്ടു. ബാക്കി വന്ന പണം സമാന രോഗം ബാധിച്ച നിര്‍ധനരായ രോഗികള്‍ക്ക് നല്‍കാമെന്ന കമ്മിറ്റിയുടെ തീരുമാനം ശ്യാമിന്റെ വീട്ടുകാര്‍ അടക്കം സര്‍വരും സഹര്‍ഷം സ്വാഗതം ചെയ്തു. അര്‍ഹരായ 23 സമാന രോഗികളെ കമ്മിറ്റി കണ്ടെത്തി. ശ്യാമിന്റെ ഒന്നാം […]

പാലക്കുന്ന്: ഇരുവൃക്കകളും തകരാറിലായ നാലാംവാതുക്കല്‍ കുന്നുമ്മലിലെ ശ്യാംകുമാറിന്റെ ചികിത്സയ്ക്ക് നാട്ടുകാര്‍ കമ്മിറ്റിയുണ്ടാക്കി ഫണ്ട് സ്വരൂപിച്ചിരുന്നു. രോഗിയുടെ കുടുംബത്തെ നേരിട്ട് ഏല്‍പ്പിച്ചതടക്കം 8.5 ലക്ഷം രൂപയാണ് സമാഹരിച്ചത്. ഈ തുക പൂര്‍ണമായും ഉപയോഗിക്കും മുമ്പേ ഒരു വര്‍ഷം മുമ്പ് രോഗി മരണപ്പെട്ടു. ബാക്കി വന്ന പണം സമാന രോഗം ബാധിച്ച നിര്‍ധനരായ രോഗികള്‍ക്ക് നല്‍കാമെന്ന കമ്മിറ്റിയുടെ തീരുമാനം ശ്യാമിന്റെ വീട്ടുകാര്‍ അടക്കം സര്‍വരും സഹര്‍ഷം സ്വാഗതം ചെയ്തു. അര്‍ഹരായ 23 സമാന രോഗികളെ കമ്മിറ്റി കണ്ടെത്തി. ശ്യാമിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ ആറാട്ടുകടവില്‍ ചേര്‍ന്ന യോഗത്തില്‍ ബാക്കി വന്ന പണം സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ അത്രയും രോഗികളുടെ ചികിത്സയ്ക്കായി വീതിച്ച് വിതരണം ചെയ്തു. ഒരു രൂപ പോലും കമ്മിറ്റി നടത്തിപ്പിനോ മറ്റാവശ്യങ്ങള്‍ക്കോ ചെലവിടാതെ ബാക്കി വന്ന 5.25 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങളായ കസ്തൂരി ബാലന്‍, ബഷീര്‍ പാക്യാര, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേന്ദ്രന്‍, വി. ആര്‍ ഗംഗാധരന്‍, വി. പ്രഭാകരന്‍, എ. ബാലകൃഷ്ണന്‍, സി. കെ അശോകന്‍, കമലാക്ഷന്‍ ആറാട്ടുകടവ്, ജഗദീഷ് ആറാട്ടുകടവ്, ശശി കട്ടയില്‍, ജാഫര്‍ ആറാട്ട് കടവ് എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it