12,000 കടന്ന് കോവിഡ് രോഗികൾ; 63,063 പേർ ചികിത്സയിൽ

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 12,000 ലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,32,70,577 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.47 ആണ്. നിലവിൽ 63,063 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,985 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,26,82,697 ആയി. 14 പുതിയ മരണങ്ങൾ […]

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് 12,000 ലധികം കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,847 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,32,70,577 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.47 ആണ്. നിലവിൽ 63,063 പേരാണ് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 7,985 പേർ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,26,82,697 ആയി. 14 പുതിയ മരണങ്ങൾ സ്ഥിരീകരിച്ചതോടെ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,817 ആയി ഉയർന്നു. ദേശീയ രോഗമുക്തി നിരക്ക് 98.65 ശതമാനമാണ്.

Related Articles
Next Story
Share it