മനം കവര്‍ന്ന് തച്ചങ്ങാട്ടെ പാസിങ്ങ് ഔട്ട് പരേഡ്

തച്ചങ്ങാട്: ഗവ.ഹൈസ്‌കൂള്‍ തച്ചങ്ങാട്ടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് മനം കവര്‍ന്നു. ബേക്കല്‍ ഡി.വൈ.എസ്.പി.സി.കെ സുനില്‍കുമാര്‍ സല്യൂട്ട് സ്വീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. ഗീത, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ. മണികണ്ഠന്‍, വാര്‍ഡ് മെമ്പര്‍മാരായ മൗവ്വല്‍ കുഞ്ഞബ്ദുല്‌ല, ജയശ്രീ, ബേക്കല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.പി.വിപിന്‍, പ്രധാനാധ്യാപകന്‍ മനോജ്, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പൊടിപ്പളം, ഗാര്‍ഡിയന്‍ പി.ടി.എ പ്രസിഡണ്ട് ജിതേന്ദ്രകുമാര്‍, എസ്.പി.സി.അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.ശ്രീധരന്‍ വികസനസമിതി ചെയര്‍മാന്‍ വി.വി.സുകുമാരന്‍, […]

തച്ചങ്ങാട്: ഗവ.ഹൈസ്‌കൂള്‍ തച്ചങ്ങാട്ടെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡ് മനം കവര്‍ന്നു. ബേക്കല്‍ ഡി.വൈ.എസ്.പി.സി.കെ സുനില്‍കുമാര്‍ സല്യൂട്ട് സ്വീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. ഗീത, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എ. മണികണ്ഠന്‍, വാര്‍ഡ് മെമ്പര്‍മാരായ മൗവ്വല്‍ കുഞ്ഞബ്ദുല്‌ല, ജയശ്രീ, ബേക്കല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.പി.വിപിന്‍, പ്രധാനാധ്യാപകന്‍ മനോജ്, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പൊടിപ്പളം, ഗാര്‍ഡിയന്‍ പി.ടി.എ പ്രസിഡണ്ട് ജിതേന്ദ്രകുമാര്‍, എസ്.പി.സി.അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ.ശ്രീധരന്‍ വികസനസമിതി ചെയര്‍മാന്‍ വി.വി.സുകുമാരന്‍, മദര്‍ പി.ടി.എ.പ്രസിഡണ്ട് ഖദീജ, വിജയകുമാര്‍, മനോജ് പിലിക്കോട്, അഭിലാഷ് രാമന്‍ സംബന്ധിച്ചു.
ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് യു.പി. വിപിന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മികച്ച പ്ലറ്റൂണിനുളള പുരസ്‌ക്കാരം മേധ മധു ഏറ്റുവാങ്ങി. മികച്ച ഇന്‍ഡോര്‍ കേഡറ്റിനുള്ള പുരസ്‌ക്കാരം ആകാശ് പി, മികച്ച ഔട്ട് ഡോര്‍ പുരസ്‌കാരം അരുണിമ ചന്ദ്രന്‍, മികച്ച ടു.ഐ.സി പുരസ്‌ക്കാരം കാശിനാഥ്, മികച്ച പരേഡ് കമാന്‍ഡര്‍ക്കുള്ള പുരസ്‌ക്കാരം ലക്ഷ്മി ദേവി എന്നിവര്‍ ഏറ്റുവാങ്ങി.
സിറിമോണിയല്‍ ഡ്രസ്സ് എസ്.പി.സി യൂണിറ്റിന് സംഭാവന നല്‍കുകയും ചെയ്ത ഡോ.സുനില്‍ കുമാര്‍ കോറോത്തിന് ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു. പാസിങ്ങ് ഔട്ട് പരേഡിന് കേഡറ്റുകളെ പരിശീലിപ്പിച്ച ഡ്രില്ലിങ്ങ് ഇന്‍സ്ട്രക്റ്റര്‍മാരായ ബേക്കല്‍ പൊലീസ് ഉദ്യോഗസ്ഥരായ ദിലീദ്, പദ്മ എന്നിവര്‍ക്കും ഡി.വൈ.എസ്.പി ഉപഹാരങ്ങള്‍ നല്‍കി. കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍മാരായ പ്രതിഭ എ, സുജിത എ.പി എന്നിവര്‍ക്കുള്ള ഉപഹാരങ്ങളും കൈമാറി.

Related Articles
Next Story
Share it