ആദൂരില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്ക്

കാസര്‍കോട്: സ്വകാര്യ ബസും മാര്‍ബിള്‍ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ എട്ടരയോടെ ആദൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ വളവിലാണ് അപകടം. കാസര്‍കോട് നിന്നും അഡൂര്‍ പാണ്ടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് മാര്‍ബിള്‍ കയറ്റി വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവര്‍മാരും യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആദൂര്‍ പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. ഇവിടെ അപകടങ്ങള്‍ പതിവാണ്. അപകട മുന്നറിയിപ്പിനുള്ള സൂചന ബോര്‍ഡ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം കാലങ്ങളായി അവഗണിക്കുകയാണെന്നും പരാതിയുണ്ട്.

കാസര്‍കോട്: സ്വകാര്യ ബസും മാര്‍ബിള്‍ കയറ്റിയ ലോറിയും കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ എട്ടരയോടെ ആദൂര്‍ പൊലീസ് സ്റ്റേഷന് സമീപത്തെ വളവിലാണ് അപകടം.
കാസര്‍കോട് നിന്നും അഡൂര്‍ പാണ്ടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും കര്‍ണാടകയില്‍ നിന്ന് കാസര്‍കോട്ടേക്ക് മാര്‍ബിള്‍ കയറ്റി വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ഡ്രൈവര്‍മാരും യാത്രക്കാരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആദൂര്‍ പൊലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. ഇവിടെ അപകടങ്ങള്‍ പതിവാണ്. അപകട മുന്നറിയിപ്പിനുള്ള സൂചന ബോര്‍ഡ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം കാലങ്ങളായി അവഗണിക്കുകയാണെന്നും പരാതിയുണ്ട്.

Related Articles
Next Story
Share it