കോവിഡ് ഭീതിക്കിടെ യാത്രക്കാര്‍ കുറഞ്ഞു; കെ.എസ്.ആര്‍.ടി.സി വരുമാനത്തില്‍ ഇടിവ്

കാസര്‍കോട്: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വരുമാനം കഴിഞ്ഞ ദിവസങ്ങളില്‍ നന്നേ കുറഞ്ഞു. നാല് ദിവസം മുമ്പ് വരെ ഒമ്പത് ലക്ഷം രൂപയായിരുന്നു കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയിലെ പ്രതിദിന വരുമാനം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ആറ് ലക്ഷം രൂപയായി. ഞായറാഴ്ചകളില്‍ എട്ട് ലക്ഷം രൂപവരെ വരുമാനം ഉണ്ടാവാറുണ്ട്. ഇന്നലെ ആറ് ലക്ഷം രൂപയായിരുന്നു ലഭിച്ചത്. ദിവസേന 52 ബസുകളാണ് സര്‍വീസ് നടത്തുന്നത്. മംഗളൂരു, സുള്ള്യ, കാഞ്ഞങ്ങാട് റൂട്ടുകളിലടക്കം […]

കാസര്‍കോട്: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വരുമാനം കഴിഞ്ഞ ദിവസങ്ങളില്‍ നന്നേ കുറഞ്ഞു. നാല് ദിവസം മുമ്പ് വരെ ഒമ്പത് ലക്ഷം രൂപയായിരുന്നു കെ.എസ്.ആര്‍.ടി.സി കാസര്‍കോട് ഡിപ്പോയിലെ പ്രതിദിന വരുമാനം. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ആറ് ലക്ഷം രൂപയായി. ഞായറാഴ്ചകളില്‍ എട്ട് ലക്ഷം രൂപവരെ വരുമാനം ഉണ്ടാവാറുണ്ട്. ഇന്നലെ ആറ് ലക്ഷം രൂപയായിരുന്നു ലഭിച്ചത്. ദിവസേന 52 ബസുകളാണ് സര്‍വീസ് നടത്തുന്നത്. മംഗളൂരു, സുള്ള്യ, കാഞ്ഞങ്ങാട് റൂട്ടുകളിലടക്കം യാത്രക്കാര്‍ നന്നേ കുറഞ്ഞു. വരും ദിവസങ്ങളില്‍ വരുമാനം ഇനിയും കുറഞ്ഞേക്കുമെന്നാണ് കരുതുന്നത്. സ്വകാര്യ ബസുകളിലും യാത്രക്കാര്‍ കുറവാണ്.

Related Articles
Next Story
Share it