മംഗളൂരു വിമാനതാവളത്തില്‍ യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു

കാസര്‍കോട്: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ലഭിച്ചതോടെ മംഗളൂരു വിമാനതാവളത്തില്‍ മലയാളികള്‍ അടക്കമുള്ള യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു. വിദേശത്തേക്ക് പോകുന്നതിനായി കേരളത്തില്‍ നിന്നും മംഗളൂരു വിമാനതാവളത്തിലേക്ക് എത്തുന്നവരുടെ എണ്ണവും പെരുകുകയാണ്. മംഗളൂരു വിമാനതാവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ജൂലൈ മാസത്തെ അപേക്ഷിച്ച് ആഗസ്റ്റ് മാസത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈയില്‍ 18,557 പേരാണ് ഇന്ത്യക്കകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കായി മംഗളൂരു വിമാനതാവളത്തെ ഉപയോഗിച്ചതെങ്കില്‍ ആഗസ്റ്റിലെ യാത്രക്കാരുടെ എണ്ണം 26,067 ആണ്. 40.5 ശതമാനം വര്‍ധനവാണ് മംഗളൂരു വിമാനതാവളത്തില്‍ നിന്ന് പുറപ്പെട്ട […]

കാസര്‍കോട്: കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ലഭിച്ചതോടെ മംഗളൂരു വിമാനതാവളത്തില്‍ മലയാളികള്‍ അടക്കമുള്ള യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു. വിദേശത്തേക്ക് പോകുന്നതിനായി കേരളത്തില്‍ നിന്നും മംഗളൂരു വിമാനതാവളത്തിലേക്ക് എത്തുന്നവരുടെ എണ്ണവും പെരുകുകയാണ്. മംഗളൂരു വിമാനതാവളത്തിലെത്തുന്ന യാത്രക്കാരുടെ എണ്ണത്തില്‍ ജൂലൈ മാസത്തെ അപേക്ഷിച്ച് ആഗസ്റ്റ് മാസത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈയില്‍ 18,557 പേരാണ് ഇന്ത്യക്കകത്തേക്കും പുറത്തേക്കുമുള്ള യാത്രക്കായി മംഗളൂരു വിമാനതാവളത്തെ ഉപയോഗിച്ചതെങ്കില്‍ ആഗസ്റ്റിലെ യാത്രക്കാരുടെ എണ്ണം 26,067 ആണ്. 40.5 ശതമാനം വര്‍ധനവാണ് മംഗളൂരു വിമാനതാവളത്തില്‍ നിന്ന് പുറപ്പെട്ട യാത്രക്കാരുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്. ജൂലൈയില്‍ 19,744 യാത്രക്കാരാണ് മംഗളൂരു വിമാനതാവളത്തില്‍ ഇറങ്ങിയത്. ആഗസ്റ്റ് മാസത്തില്‍ 26,732 യാത്രക്കാരെത്തി. 35.4 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള വിമാനയാത്രക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവുകളേര്‍പ്പെടുത്തിയതോടെ വിവിധ എയര്‍ലൈനുകള്‍ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്ക് ഫ്‌ളൈറ്റുകള്‍ പുനരാരംഭിക്കും. സെപ്തംബര്‍ 10 ന് ഉത്സവ സീസണ്‍ ആരംഭിക്കുന്നതിനാല്‍ വരും മാസങ്ങളില്‍ കൂടുതല്‍ വിമാനസര്‍വീസുകളുണ്ടാകും.

Related Articles
Next Story
Share it