കണ്ടക്ടര്‍ മാസ്‌ക് വെയ്ക്കാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; യാത്രക്കാരി കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു

ശ്രീകാര്യം: കണ്ടക്ടര്‍ മാസ്‌ക് വെയ്ക്കാന്‍ പറഞ്ഞത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് യാത്രക്കാരി കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു. തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം സൊസൈറ്റി മുക്കില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തില്‍ പൗഡിക്കോണം സ്വദേശി രമയ്ക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു. ശ്രീകാര്യം ഭാഗത്തുനിന്ന് ബസില്‍ കയറിയ ഇവര്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. ടിക്കറ്റ് നല്‍കുന്ന സമയത്ത് കണ്ടക്ടര്‍ ഇവരോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ അരിശം പൂണ്ട യാത്രക്കാരി സൊസൈറ്റി മുക്കിലെ ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം കല്ലെടുത്ത് ബസിലെ ചില്ലെറിഞ്ഞ് […]

ശ്രീകാര്യം: കണ്ടക്ടര്‍ മാസ്‌ക് വെയ്ക്കാന്‍ പറഞ്ഞത് ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് യാത്രക്കാരി കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞുതകര്‍ത്തു. തിരുവനന്തപുരം ജില്ലയിലെ പൗഡിക്കോണം സൊസൈറ്റി മുക്കില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സംഭവത്തില്‍ പൗഡിക്കോണം സ്വദേശി രമയ്ക്കെതിരെ ശ്രീകാര്യം പൊലീസ് കേസെടുത്തു.

ശ്രീകാര്യം ഭാഗത്തുനിന്ന് ബസില്‍ കയറിയ ഇവര്‍ മാസ്‌ക് ധരിച്ചിട്ടില്ലായിരുന്നു. ടിക്കറ്റ് നല്‍കുന്ന സമയത്ത് കണ്ടക്ടര്‍ ഇവരോട് മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ അരിശം പൂണ്ട യാത്രക്കാരി സൊസൈറ്റി മുക്കിലെ ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം കല്ലെടുത്ത് ബസിലെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. അതേസമയം ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും പൊലീസിനോട് പറഞ്ഞു.

Related Articles
Next Story
Share it