കര്‍ഷകര്‍ക്കൊപ്പമല്ലാതെ മറ്റൊരു വശം ചിന്തിക്കാനാവില്ല; കര്‍ഷകസമരത്തെ പിന്തുണച്ച് നടി പാര്‍വതി
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് മാസങ്ങളായി തുടരുന്ന കര്‍ഷകസമരത്തെ പിന്തുണച്ച് നടി പാര്‍വതി തെരുവോത്ത്. കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ലെന്ന് പാര്‍വതി പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പാര്‍വതി തന്റെ നിലപാട് വ്യക്തമാക്കിയത്. 'എല്ലാ രീതിയിലും ഞാന്‍ കര്‍ഷകരുടെ കൂടെയാണ്, കര്‍ഷക സമരത്തിന്റെ കൂടെയാണ്. അതിലെനിക്ക് മറ്റൊരു വശമില്ല. ഞാനിപ്പോഴും പറയുന്നതെന്താണെന്നാല്‍, തത്ത പറയുന്നതുപോലെ കോപ്പി പേസ്റ്റ് ചെയ്ത് സെലിബ്രിറ്റീസ് അടക്കം എല്ലാവരും ട്വീറ്റ് ചെയ്യുന്നത് വളരെ അസഹനീയമായതും വളരെ […]

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് മാസങ്ങളായി തുടരുന്ന കര്‍ഷകസമരത്തെ പിന്തുണച്ച് നടി പാര്‍വതി തെരുവോത്ത്. കര്‍ഷകരുടെ സമരത്തിനൊപ്പം നില്‍ക്കുകയല്ലാതെ മറ്റൊരു വശം ചിന്തിക്കാനാകില്ലെന്ന് പാര്‍വതി പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പാര്‍വതി തന്റെ നിലപാട് വ്യക്തമാക്കിയത്.
'എല്ലാ രീതിയിലും ഞാന്‍ കര്‍ഷകരുടെ കൂടെയാണ്, കര്‍ഷക സമരത്തിന്റെ കൂടെയാണ്. അതിലെനിക്ക് മറ്റൊരു വശമില്ല. ഞാനിപ്പോഴും പറയുന്നതെന്താണെന്നാല്‍, തത്ത പറയുന്നതുപോലെ കോപ്പി പേസ്റ്റ് ചെയ്ത് സെലിബ്രിറ്റീസ് അടക്കം എല്ലാവരും ട്വീറ്റ് ചെയ്യുന്നത് വളരെ അസഹനീയമായതും വളരെ മ്ലേച്ചമായതുമായ പെരുമാറ്റമാണ്. ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപ്പഗാന്‍ഡ എന്ന് അവര്‍ അവര്‍ ഹാഷ്ടാഗിടുമ്പോള്‍ തിരിച്ച് അവരോടാണ് ഇത് പറയേണ്ടത്. അവര്‍ ചെയ്യുന്നത് പ്രൊപ്പഗാന്‍ഡയാണ്, പ്രൊപ്പഗാന്‍ഡയുടെ ഭാഗമാണ് എന്നത് പകല്‍ പോലെ വ്യക്തമാണ്', പാര്‍വതി പറഞ്ഞു.
പോപ് ഗായിക റിഹാന, സ്വീഡിഷ് മനുഷ്യാവകാശ പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ് എന്നിവര്‍ കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രക്ഷോഭം ആഗോളശ്രദ്ധ നേടിയിരുന്നു. ഇതോടെ പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയിലെ ക്രിക്കറ്റ്-സിനിമാ താരങ്ങളെ ഉപയോഗിച്ച് ഇന്ത്യ ടുഗെതര്‍, ഇന്ത്യ എഗെയിന്‍സ്റ്റ് പ്രൊപ്പഗാന്‍ഡ എന്നീ ഹാഷ്ടാഗുകളിലൂടെ ക്യാമ്പയിന്‍ നടത്തുകയായിരുന്നു. സച്ചിന്‍ അടക്കം നിരവധി പ്രമുഖര്‍ ക്യാമ്പയിനില്‍ പങ്കെടുത്തതോടെ ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.