ടീച്ചറമ്മയെ തിരികെ തരൂ; കെ കെ ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സോഷ്യല്‍ മീഡിയ ഇളകിമറിയുന്നു; ക്യാമ്പയിന്‍ ആരംഭിച്ച് സിനിമാ താരങ്ങളടക്കമുള്ള പ്രമുഖര്‍

തിരുവനന്തപുരം: ഞങ്ങളുടെ ടീച്ചറമ്മയെ ഞങ്ങള്‍ക്ക് തിരികെ തരൂ; ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സോഷ്യല്‍ മീഡിയ ഇളകിമറിയുന്നു. ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സിനിമാ താരങ്ങളടക്കമുള്ള പ്രമുഖര്‍ ക്യാമ്പയിന്‍ ആരംഭിച്ചു. കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കെ കെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂ എന്ന ടാഗില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ് താരങ്ങള്‍. നടിമാരായ പാര്‍വതി തെരുവോത്ത്, കഴിഞ്ഞ തവണ മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര […]

തിരുവനന്തപുരം: ഞങ്ങളുടെ ടീച്ചറമ്മയെ ഞങ്ങള്‍ക്ക് തിരികെ തരൂ; ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സോഷ്യല്‍ മീഡിയ ഇളകിമറിയുന്നു. ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് സിനിമാ താരങ്ങളടക്കമുള്ള പ്രമുഖര്‍ ക്യാമ്പയിന്‍ ആരംഭിച്ചു. കഴിഞ്ഞ മന്ത്രിസഭയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കെ കെ ശൈലജയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.

ഞങ്ങളുടെ ടീച്ചറെ തിരികെ കൊണ്ടുവരൂ എന്ന ടാഗില്‍ ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുകയാണ് താരങ്ങള്‍. നടിമാരായ പാര്‍വതി തെരുവോത്ത്, കഴിഞ്ഞ തവണ മികച്ച നടിക്കുള്ള സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയ കനി കുസൃതി, സംവിധായകരായ ഗീതു മോഹന്‍ദാസ്, അഞ്ജലി മേനോന്‍, ബോബന്‍ സാമുവല്‍, നടന്മാരായ വിനീത് ശ്രീനിവാസന്‍, രാജേഷ് ശര്‍മ, മധുപാല്‍, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ തുടങ്ങിയ നിരവധി പേരാണ് സിപിഎമ്മിനെതിരെ രംഗത്തെത്തിയത്.

ഗൗരിയമ്മയ്ക്കൊപ്പമുള്ള കെ കെ ശൈലജയുടെ ചിത്രം പങ്കുവെച്ചാണ് നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ് പ്രതിഷേധം അറിയിച്ചത്. മുമ്പ് ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അത് ഉണ്ടായിരുന്നില്ല. അക്കാര്യം സൂചിപ്പിച്ചാണ് ഇപ്പോള്‍ ശൈലജയെ ഒഴിവാക്കിയതിനെതിരെ ഗീതു മോഹന്‍ദാസ് പ്രതികരിച്ചിരിക്കുന്നത്. കേരള സര്‍ക്കാരിന് നാണക്കേട് എന്ന് കനി കുസൃതി പ്രതികരിച്ചു.

മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയുണ്ട്, സംസ്ഥാനത്തെ ജനങ്ങള്‍ അവളുടെ കഴിവുള്ള നേതൃത്വത്തിന് അര്‍ഹരാണ് എന്നാണ് പാര്‍വതി തിരുവോത്ത് പ്രതികരിച്ചത്. അധികാരം എന്നും ജനങ്ങളുടെ കയ്യിലാണെന്ന കാര്യം മറക്കണ്ട എന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ക്ക് എന്നത്തേക്കാളും പ്രതീക്ഷയും ആത്മവിശ്വാസവും വിശ്വാസവും ആവശ്യമുള്ള ഒരു സമയത്ത്, ഇത്രയധികം ഭൂരിപക്ഷം നേടിയവരെപ്പോലുള്ള ഒരു ഉന്നതനായ മന്ത്രി ജനങ്ങള്‍ക്ക് നല്ലത് ചെയ്യാന്‍ മന്ത്രിസഭയില്‍ ഉണ്ടാകില്ല എന്നത് ആശങ്കാജനകമാണ് എന്ന് സംവിധായിക അഞ്ജലി മേനോന്‍ കുറിച്ചു. അപ്രതീക്ഷിതവും, അപമാനകരവും, വിഡ്ഡിത്തവും നിറഞ്ഞ തുടക്കം എന്നാണ് രഞ്ജിനി ഹരിദാസിന്റെ വാക്കുകള്‍. തെറ്റായി പോയ തീരുമാനം...കാലം മറുപടി പറയും എന്ന് സംവിധായകനായ ബോബന്‍ സാമുവല്‍ പറഞ്ഞു.

എങ്കില്‍.....കെ കെ ഷൈലജ ടീച്ചറെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതായിരുന്നു, ഇതിപ്പൊ 'പാലം കടക്കുവോളം നാരായണ'. ടീച്ചര്‍ നാളത്തെ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തപ്പെട്ട് ചരിത്രമാകാന്‍ സാധ്യതയുള്ള വ്യക്തിയായിരുന്നു. പാര്‍ട്ടി അത് മുന്നേ കണ്ട് പ്രവര്‍ത്തിക്കാത്തത് പാര്‍ട്ടിക്കുള്ളിലെ 'ആണധികാര'ത്തിന്റെ കൊഴുപ്പു കൊണ്ട് മാത്രമായിരിക്കും. എന്റെ പ്രതിഷേധം ഞാന്‍ രേഖപ്പെടുത്തുന്നു. നടന്‍ രാജേഷ് ശര്‍മ കുറിച്ചു.

ശൈലജ ടീച്ചര്‍ ഇല്ലെങ്കില്‍.. അത് നെറികേടാണെന്ന് മാലാ പാര്‍വതി പ്രതികരിച്ചു. 'മന്ത്രിസഭയില്‍ പുതിയ ആള്‍ക്കാര്‍ നല്ലതല്ല എന്നല്ല. കഴിവുള്ളവര്‍ ആണ് തന്നെ. പക്ഷേ ഷൈലജ ടീച്ചര്‍ ജനങ്ങള്‍ക്കിടയില്‍ ഒരു വികാരം തന്നെയാണ്. അവരുണ്ടാകണം എന്നാഗ്രഹിച്ച് വോട്ട് ചെയ്ത ധാരാളം പേരുണ്ട്. ന്യായത്തിന്റെ ഭാഷ മാത്രം മനസ്സിലാകുന്നവര്‍ക്ക് ചിലപ്പോള്‍ ബോധ്യപ്പെടില്ല. ഇങ്ങനെ ഒരു സാഹചര്യം നിലനില്‍ക്കുന്നു.. ആരോഗ്യ പ്രതിസന്ധിയില്‍ ജനങ്ങളോടൊപ്പം നിന്ന ടീച്ചറിനെ.. മന്ത്രിയാക്കണം എന്ന് പറയാന്‍ ജനാധിപത്യത്തില്‍ അവകാശം ഉണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.'-മാലാ പാര്‍വതി പറഞ്ഞു.

സംസ്ഥാനത്ത് ഒരു വനിതാ മുഖ്യമന്ത്രിയായി ചരിത്രം കുറിക്കാനുള്ള നിയോഗമുണ്ടായിരുന്ന വ്യക്തിയെ മുളയിലെ നുള്ളുകയായിരുന്നുവെന്ന് മുന്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് പ്രതികരിച്ചു. കെ കെ ശൈലജയെ ഒഴിവാക്കിയതില്‍ സങ്കടമുണ്ടെന്നും അവരുടെ അഭാവം ശൂന്യതയുണ്ടാക്കുമെന്നും ശശി തരൂര്‍ പറഞ്ഞു. ഇത് കമ്യൂണിസമല്ല പിണറായിസമാണെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. അതേസമയം പാര്‍ട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്നാണ് കെ കെ ശൈലജ ടീച്ചര്‍ പ്രതികരിച്ചത്.

Related Articles
Next Story
Share it